മസ്കത്ത്: യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാന്‍റെ വിയോഗം പെൻസിൽ ചിത്രങ്ങൾ വരച്ചു ശ്രദ്ധേയനായ തൃശൂർ സ്വദേശിയായ മുഹമ്മദ് സിദ്ദിക്കിന് നൽകുന്നത് വലിയ നഷ്ടബോധമാണ്. തയ്യൽ തൊഴിലാളിയായ ഇദ്ദേഹം വരച്ച ചിത്രം നേരിട്ട് സമ്മാനിക്കാമെന്ന പ്രതീക്ഷയിൽ കഴിയുമ്പോൾ ആണ് ശൈഖ് ഖലീഫയുടെ വിയോഗ വാർത്ത വരുന്നത്. മൂന്നു വർഷം മുമ്പ് സുഹൃത്തുക്കളോടൊപ്പം ദുബൈയിൽ പോയ സമയത്താണ് ആ രാജ്യത്തെ ഭരണാധികാരിയുടെ ചിത്രം വരക്കണം എന്നുള്ള ആഗ്രഹം മനസ്സിൽ ജനിക്കുന്നത്. തിരിച്ചെത്തിയ സിദ്ദിക്ക് ജോലി കഴിഞ്ഞുള്ള സമയം ഇതിനായി നീക്കിവെച്ചു. ഏകദേശം മൂന്നു മാസം കൊണ്ടാണ് പൂർത്തിയാക്കിയത്. ചിത്രം ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാന് സമ്മാനിക്കാനായി ദുബൈയിലെ അടുത്ത ബന്ധുകൂടിയായ ഹക്കീം വഴി ശ്രമിച്ച് കൊണ്ടിരിക്കുകയായിരുന്നു. മനുഷ്യ സ്നേഹിയായ ഭരണാധികാരിയുടെ വിയോഗം ഏറെ വിഷമം ഉണ്ടാക്കുന്ന ഒന്നാണെന്നും അദ്ദേഹത്തിന്റെ ചിത്രം വരക്കാൻ സാധിച്ചതിൽ അഭിമാനം ഉണ്ടെന്നും സിദ്ദിക്ക് പറഞ്ഞു. നേരെത്തെ ഒമാന്റെ മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെയും യു.എ.ഇ പ്രസിഡന്‍റ് ഷെയ്ക് ഹംദാന്റെയും ഉൾപ്പടെ ചിത്രം ഉൾപ്പടെ നിരവധി ചിത്രങ്ങൾ പെൻസിൽ ഡ്രോയിങ് വഴി വരച്ചിട്ടുണ്ട്. സിദ്ദിക്ക് സ്വന്തം നിലയിൽ അഭ്യസിച്ചതാണ് ചിത്രകല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.