മസ്കത്ത്: സന്ദർശകർക്ക് പുത്തൻ വിനോദ അനുഭവങ്ങൾ സമ്മാനിക്കാൻ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ശിനാസ് മറൈന്‍ പാര്‍ക്ക് നവീകരണം പൂർത്തിയാക്കി.
നൂതന വിനോദ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അഞ്ച് വാണിജ്യ കിയോസ്കുകള്‍, ഒരു കഫേ, രണ്ട് ഇലക്ട്രിക് ഗെയിംസ് സോണുകള്‍, ബീച്ചിലെ രണ്ട് മറൈന്‍ ഗെയിംസ് ഏരിയകള്‍ എന്നിവയുള്‍പ്പെടെ പാര്‍ക്കിനുള്ളിലെ 10 നിയുക്ത സ്ഥലങ്ങളില്‍ നിക്ഷേപം നടത്താന്‍ സംരംഭകര്‍ക്കും ചെറുകിട ബിസിനസ് ഉടമകള്‍ക്കും അവസരമുണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. 4,686 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ഹരിത ഇടങ്ങളാണ് 35,250 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള പാര്‍ക്കിന്റെ പ്രധാന സവിശേഷത.
വിശ്രമത്തിനും വിനോദത്തിനും തുറസ്സായ ഇടങ്ങള്‍ വാണിജ്യ കിയോസ്ക്കുകള്‍, വിശാലമായ പൊതു പാര്‍ക്കിങ്, , ഗെയിം ഏരിയ, കഫേകള്‍, എന്നിവയുള്‍പ്പെടെ വിവിധ സൗകര്യങ്ങള്‍ പാര്‍ക്കിലുണ്ട്.
പൗരന്മാര്ക്കും താമസക്കാര്‍ക്കും വിനോദത്തിന് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തിലാണ് പാര്‍ക്ക് വികസനം പൂര്‍ത്തിയാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.