മസ്കത്ത്: രാജകീയ കപ്പൽപടയിലെ അംഗമായ ‘ഫുലക് അൽ സലാമ’ കിഴക്കൻ ആഫ്രിക്കൻ രാഷ്ട്രങ്ങളിലെ സന്ദർശനത്തിനായി യാത്ര തിരിച്ചു. സുൽത്താെൻറ ഉത്തരവ് പ്രകാരം സാൻസിബാർ, ദാറുസ്സലാം, മൊംബാസ എന്നിവിടങ്ങളിലാണ് കപ്പൽ സന്ദർശനം നടത്തുക. ഒമാെൻറ മഹത്തായ നാവിക പാരമ്പര്യത്തിെൻറ ഒാർമപുതുക്കുന്നതിന് ഒപ്പം ആഫ്രിക്കൻ രാഷ്ട്രങ്ങളിലെ സഹോദരൻമാർക്ക് ഒമാനി ജനതയുടെ സ്നേഹ, സമാധാന ആശംസകൾ കൈമാറുകയാണ് യാത്രയുടെ ലക്ഷ്യം. സൗഹൃദവും സ്നേഹവും ഉൗട്ടിയുറപ്പിക്കുന്നതിനായി ഒമാനി കപ്പലുകൾ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നടത്തുന്ന യാത്രയുടെ ഭാഗമാണ് ‘ഫുലക് അൽ സലാമ’യുടെയും യാത്രയെന്ന് ഒൗദ്യോഗിക വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു. മത്രയിലെ സുൽത്താൻ ഖാബൂസ് തുറമുഖത്ത് നടന്ന യാത്രയയപ്പ് ചടങ്ങിൽ എണ്ണ, പ്രകൃതി വാതക മന്ത്രി ഡോ.മുഹമ്മദ് ബിൻ ഹമദ് അൽ റുംഹി സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.