മസ്കത്ത്: ഒമാൻ ഉൾക്കടലിലൂടെയും പേർഷ്യൻ ഗൾഫിലൂടെയും സഞ്ചരിക്കുന്ന ഇന്ത്യൻ പത ാകയുള്ള എണ്ണ ടാങ്കറുകൾക്കും ചരക്കു കപ്പലുകൾക്കും സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന ്ത്യൻ നാവികസേന രണ്ട് യുദ്ധ കപ്പലുകളെ മേഖലയിൽ വിന്യസിച്ചു. ‘ഒാപറേഷൻ സങ്കൽപ്’ എന്‍ ന പേരിലാണ് കപ്പലുകളുടെ വിന്യാസം. ഹോർമുസ് കടലിടുക്കിൽ എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണം, അമേരിക്കൻ ചാര വിമാനം വെടിവെച്ചിടൽ തുടങ്ങിയ സംഭവങ്ങളെ തുടർന്ന് മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമായതോടെയാണ് ഇന്ത്യൻ നാവികസേന പടക്കപ്പലുകൾ വിന്യസിച്ചത്.
മിസൈൽ വേധ യുദ്ധകപ്പലായ െഎ.എൻ.എസ് ചെന്നൈ, നിരീക്ഷണ കപ്പലായ െഎ.എൻ.എസ് സുനൈന എന്നിവയെയാണ് ഗൾഫ് മേഖലയിലേക്ക് അയച്ചത്. ഇവ ഒമാൻ ഉൾക്കടലിലും പേർഷ്യൻ ഗൾഫ് മേഖലകളിലുമായി പട്രോളിങ് നടത്തുകയും ഇന്ത്യൻ പതാകയുള്ള കപ്പലുകൾക്ക് അകമ്പടി സേവിക്കുകയുമാണ് ചെയ്യുക. ഇതിന് പുറമെ നാവികസേന വിമാനങ്ങളുടെ നിരീക്ഷണ പറക്കലും ഉണ്ടാകും. സംഘര്‍ഷ മേഖലയില്‍ വിന്യസിച്ച കപ്പലുകളില്‍ നിരീക്ഷണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള കേന്ദ്രത്തില്‍നിന്നാണ് കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കുക.
സൗദി, യു.എ.ഇ, ഖത്തര്‍, ഇറാഖ്, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള എണ്ണയും വാതകവും മറ്റു ചരക്കുകളുമായി കപ്പലുകൾ യാത്ര ചെയ്യുന്നത് പേർഷ്യൻ ഗൾഫ്, ഒമാൻ കടലിടുക്ക് മേഖലകളിലൂടെയാണ്. അടുത്തിടെ രണ്ടു തവണയായി ആറ് എണ്ണ ടാങ്കറുകൾക്ക് നേരെയാണ് മേഖലയിൽ ആക്രമണമുണ്ടായത്. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് അമേരിക്കയുടെയും മറ്റും ആരോപണം. എന്നാൽ, ഇറാൻ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.