മത്ര: ലോകത്തിലെ ഏറ്റവും വലിയ ആഡംബര യാത്രാകപ്പലുകളിൽ ഒന്നായ ക്യൂൻ മേരി രണ്ട് വ്യാഴാഴ്ച മസ്കത്തിലെത്തി. സുൽത്താൻ ഖാബൂസ് തുറമുഖത്ത് നങ്കൂരമിട്ട ഇൗ കൂറ്റൻ കപ്പൽ കോർണിഷിലൂടെ സഞ്ചരിച്ചവർക്ക് കണ്ണിന് വിരുന്നായി. പലരും നട്ടുച്ചക്കും കപ്പലിെൻറ ചിത്രങ്ങൾ പകര്‍ത്തുന്നത് കാണാമായിരുന്നു.
കുനാർഡ് ഷിപ്പിങ് ലൈനിെൻറ ഉടമസ്ഥതയിലുള്ള കപ്പലിൽ രണ്ടായിരത്തി അഞ്ഞൂറോളം യാത്രക്കാരും 1200ഒാളം ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 345 മീറ്റർ നീളമുള്ള കപ്പലിൽ എല്ലാ വിധ ആനധുനിക സൗകര്യങ്ങളുമുണ്ട്. ദുബൈയിൽനിന്നെത്തിയ കപ്പൽ രാവിലെ 6.30ഒാടെയാണ് മത്രയിൽ നങ്കൂരമിട്ടത്. സീസൺ അവസാനിക്കാനിരിക്കെയുള്ള ക്യൂൻമേരി രണ്ടിെൻറ വരവ് മത്ര സൂഖിന് ഉണർവേകി. സൂഖിലെ ടൂറിസം ഏരിയയില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. കപ്പലിൽനിന്നുള്ള സഞ്ചാരികൾ നിസ്വ, നഖൽ തുടങ്ങിയ സ്ഥലങ്ങളും സന്ദർശിച്ചു. സന്ധ്യയോടെ കപ്പൽ ജോർഡനിലെ അഖ്ബ തുറമുഖത്തേക്ക് തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.