മസ്കത്ത്: സുപ്രീം കമ്മിറ്റിയുടെ നിർദേശങ്ങളുടെ ലംഘനം പരിശോധിക്കാൻ വിപുലമായ പരിശോധനയാണ് നടത്തിവരുന്നതെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. മാർച്ച് 29 മുതൽ ഏപ്രിൽ നാലുവരെ കാലയളവിൽ ബോഷറിൽ 466 ഇടങ്ങളിൽ പരിശോധനകൾ നടത്തി. 19 കടകൾ പൂട്ടിച്ചു. 17 നിയമലംഘനങ്ങൾ കണ്ടെത്തി. 97 ഭക്ഷണശാലകൾ, 248 റസ്റ്റാറൻറുകൾ, 51 ബാർബർ ഷോപ്പുകളും സലൂണുകളും, 29 ജിമ്മുകളും ഹെൽത്ത് സലൂണുകളും എന്നിവിടങ്ങളിലാണ് പരിശോധനകൾ നടത്തിയത്. ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ, നിർദേശങ്ങൾ ലംഘിച്ച് പ്രവർത്തിച്ച മൂന്ന് കടകൾ കൂടി അടപ്പിച്ചു. സ്റ്റേഷനറി കട, ഹോം അപ്ലയൻസസ് സ്ഥാപനം, ബ്യൂട്ടി പാർലർ എന്നിവയാണ് അടപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.