മത്ര: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച ലോക്ഡൗണിൽ ഒമാനിലെ സൂഖുകളും വാണിജ്യകേന്ദ്രങ്ങളും നിശ്ചലമായി. പരമ്പരാഗത വാണിജ്യകേന്ദ്രമായ മത്ര സൂഖ് പൂർണമായും അടഞ്ഞുകിടന്നു. ശനിയാഴ്ച ആരംഭിച്ച നിയന്ത്രണം 15 വരെ തുടരും. റമദാനിലെ അവസാനത്തിൽ ആളും ആരവവും നിറഞ്ഞു സജീവമാകേണ്ടിയിരുന്ന മത്ര സൂഖ് ആളനക്കമില്ലാതെ നിശ്ചലമായി.
പെരുന്നാളൊരുക്കങ്ങള്ക്കായി രാവേറെ ചെല്ലുന്നത് വരെ തുറന്നു പ്രവര്ത്തിക്കാറുണ്ടായിരുന്ന സൂഖ് കോവിഡ് പാശ്ചാത്തലത്തില്‍ സമയ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് ഏതാനും നാളായിട്ടേയുള്ളൂ. ചെറുകിട വ്യാപാരികളും ദിവസ, മാസ വേതനക്കാരുമടങ്ങിയ ഒട്ടനവധി പേരാണ് സൂഖിനെ ആശ്രയിച്ച് ജീവിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണത്തെ ലോക്ഡൗണ്‍ ചുരുങ്ങിയ ദിവസത്തേക്കാണ് എന്നത് ആശ്വാസകരമാണ്. കോവിഡിെൻറ പ്രാരംഭ സമയമായ കഴിഞ്ഞ വര്‍ഷം നീണ്ട അഞ്ചു മാസക്കാലമാണ് സൂഖ് പൂര്‍ണമായും അടഞ്ഞു കിടന്നത്. സന്നദ്ധ സേവന സംഘടനകളും മറ്റും നല്കിയ സഹായ സഹകരണങ്ങളോടെയാണ് മാസങ്ങള്‍ തള്ളിനീക്കിയത്. കഴിഞ്ഞ വർഷം ഇവിടത്തെ വ്യാപാരികള്‍ക്കും മറ്റ് ജോലിക്കാര്‍ക്കും വിലപ്പെട്ട മൂന്ന് സീസണുകളാണ് നഷ്ടപ്പെട്ടത്. രണ്ടു പെരുന്നാളുകളുംം സ്കൂൾ സീസണും അന്ന് നഷടമായി.
ഈ വര്‍ഷം പെരുന്നാൾ സീസണ് ഭാഗികമായി ലഭിച്ചുവെങ്കിലും സൂഖിെൻറ പ്രവൃത്തിസമയങ്ങളിലുണ്ടായ നിയന്ത്രണങ്ങള്‍ കാരണം കാര്യമായ കച്ചവടം നടന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. എങ്കിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മാറ്റം അനുഭവപ്പെട്ടു. പെരുന്നാള്‍ ഒരുക്കങ്ങള്‍ക്കായി ആളുകൾ ഒരുമിച്ചുകൂടി രോഗ വ്യാപനം ഉണ്ടാക്കുന്നത് തടയുക എന്ന ലക്ഷ്യം മുന്നില്‍നിര്‍ത്തിയാണ് പ്രധാനമായും ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ കോവിഡ് കേസുകള്‍ പടിപടിയായി കുറഞ്ഞു വരുന്നു എന്നത് സ്വദേശികൾക്കും വിദേശികൾക്കും ആശ്വാസം പകരുന്നതാണ്.
പുതിയ നിയന്ത്രണങ്ങള്‍കൂടി നടപ്പില്‍ വരുന്നതോടെ പൂര്‍ണമായും രോഗവ്യാപനത്തെ തടഞ്ഞുനിര്ത്താനാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. അതോടൊപ്പം ഒരാഴ്ച കഴിഞ്ഞാല്‍ പതിവു പോലെ തൊഴിലും വ്യാപാരവുമായി രംഗത്തിറങ്ങാമല്ലോ എന്ന പ്രതീക്ഷയിലാണ് ജനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.