മസ്കത്ത്: പ്രവാസി മലയാളിയായ ആർ. രാമചന്ദ്രൻ നായർ രചനയും സംവിധാനവും നിർവഹിച്ച ‘സ്മൃതിപഥങ്ങൾ’ എന്ന ഹ്രസ്വ ചലച്ചിത്രത്തിെൻറ പ്രഥമ പ്രദർശനം ഗ്രാൻഡ് മില്ലേനിയം ഹോട്ടലിൽ നടന്നു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി കോൺസലർ പി.കെ.നായർ മുഖ്യാതിഥിയായ ചടങ്ങിൽ നിരവധി ആളുകൾ സംബന്ധിച്ചു. വാർധക്യത്തിലെ ഒറ്റപ്പെടലുകളും ആകുലതകളും വരച്ചുകാണിക്കുന്ന സിനിമ പരിമിതികളെ മറികടന്ന് യാഥാർഥ്യമാക്കിയ രാമചന്ദ്രൻ അഭിനന്ദനം അർഹിക്കുന്നുവെന്ന് പി.കെ. നായർ പറഞ്ഞു.
സിനിമയിലെ അഭിനേതാക്കളെ ആദ്ദേഹം ആദരിച്ചു. പ്രദർശനത്തിന് മുമ്പ് മലപ്പുറം സ്വദേശിയായ രാമചന്ദ്രനും സിനിമയിലെ കലാകാരന്മാരും അനുഭവങ്ങൾ പങ്കുവെച്ചു. ദാർസൈത്ത് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ശ്രീദേവി.പി.തഷ്നത്ത്, ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളവിഭാഗം കൺവീനർ ടി. ഭാസ്കരൻ, ജെ. രത്നകുമാർ, ശിവശങ്കര പിള്ള എന്നിവർ ആശംസകൾ നേർന്നു. രാമചന്ദ്രൻ നന്ദി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.