മസ്കത്ത്: ഒ.ഐ.സി.സി ഒമാന്റെ ആഭിമുഖ്യത്തിൽ ശുഹൈബ് അനുസ്മരണ യോഗം നടത്തി. ശുഹൈബിന്റെ ഛായാചിത്രത്തിനു മുന്നിൽ ഒ.ഐ.സി.സി ഒമാൻ പ്രസിഡൻറ് സിദ്ദീഖ് ഹസ്സനും മറ്റ് ഭാരവാഹികളും പുഷ്പാർച്ചന നടത്തി. രാഷ്ട്രീയ കൊലപതകങ്ങൾ അംഗീകരിക്കാൻ കഴിയാത്ത ഒന്നാണെന്നും ആശയത്തെ ആശയംകൊണ്ട് നേരിടാൻ സാധിക്കാതെ വരുമ്പോൾ രാഷ്ട്രീയ എതിരാളികളെ വകവരുത്തുക എന്നതാണ് മാർക്സിസ്റ്റ് ശൈലി എന്നും അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത സിദ്ദീഖ് ഹസ്സൻ പറഞ്ഞു. ശുഹൈബിന്റെ ഘാതകരെ ശിക്ഷിക്കുംവരെ നിയമപോരാട്ടം തുടരണം എന്നും അതിനുള്ള എല്ലാ പിന്തുണയും നൽകുമെന്നും യോഗം അറിയിച്ചു.
ഗ്ലോബൽ സെക്രട്ടറി കുര്യാക്കോസ് മാളിയേക്കൽ, വൈസ് പ്രസിഡൻറുമാരായ നസീർ തിരുവത്ര, അനീഷ് കടവിൽ, കെ.പി.സി സി മീഡിയ സെൽ ഒമാൻ കൺവീനർ നിഥീഷ് മാണി, വിവിധ ഭാരവാഹികളായ ജിജോ കടന്തോട്ട്, മനാഫ് തിരുന്നാവായ, ഹരിലാൽ വൈക്കം, ഗോപകുമാർ വേലായുധൻ, മോഹൻകുമാർ അടൂർ, സജി ഏനാത്ത് എന്നിവർ സംസാരിച്ചു. റാഫി ചക്കര, ബഷീർ കുന്നുംപുറം, സതീഷ് പട്ടുവം, ഹംസ അത്തോളി, സിയാദ് കണ്ണൂർ, ജോർജ് മാത്യു എന്നിവർ നേതൃത്വം നൽകി.
സലാല: ഒ.ഐ.സി.സി സലാല റീജനൽ കമ്മിറ്റി ശുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു. മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടന്ന പരിപാടി റീജനൽ ആക്ടിങ് പ്രസിഡന്റ് ഡോ. നിഷ്താർ ഉദ്ഘാടനം ചെയ്തു. നിരവധി പേർ ശുഹൈബിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഷജിൽ, രാഹുൽ, ഷാജി ഹാഫ, റൗഫ്, അനീഷ്, ശ്യാം മോഹൻ, ജാഫർ മൂസ, ജിനോ, മത്തായി, സജി ജോസഫ് എന്നിവർ സംസാരിച്ചു. റിസാൻ മാസ്റ്റർ, മാത്യൂസ്, സലാം, സദാനന്ദൻ, ഗോപൻ അയ്രൂർ എന്നിവരും യൂനിറ്റ് ഭാരവാഹികളും നേതൃത്വം നൽകി. ജിജി കാസിം സ്വാഗതവും സരീജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.