സി​ദ്ദി​ക് ഹ​സ​ന്‍റെ പു​സ്ത​കം ഷാ​ർ​ജ പു​സ്ത​ക​മേ​ള​യി​ൽ പ്ര​കാ​ശ​നം ചെ​യ്യും

മ​സ​ക​ത്ത്​: ഒ​മാ​നി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ഒ.​ഐ.​സി.​സി മു​ൻ പ്ര​സി​ഡ​ന്‍റും ലോ​ക കേ​ര​ള​സ​ഭാം​ഗ​വു​മാ​യ സി​ദ്ദി​ക് ഹ​സ​ൻ ര​ചി​ച്ച പു​സ്ത​കം 'കേ​ര​ള​ത്തി​ന്റെ നൂ​റ് ന​വോ​ത്ഥാ​ന നാ​യ​ക​ർ' പ്ര​കാ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു. ഷാ​ർ​ജ അ​ന്ത​ർ​ദേ​ശീ​യ പു​സ്ത​ക​മേ​ള​യി​ൽ ന​വം​ബ​ർ 11ന്​ ​രാ​വി​ലെ പ​ത്ത​ര​ക്ക്​ കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല , യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കു​ന്ന​ത്തു​നാ​ട് പ​ള്ളി​ക്ക​ര സ്വ​ദേ​ശി​യാ​യ സി​ദ്ദി​ക് ഹ​സ​ന്‍റെ ആ​ദ്യ​ത്തെ പു​സ്ത​ക​മാ​ണി​ത്. ശ്രീ​നാ​രാ​യ​ണ ഗു​രു, അ​യ്യ​ൻ‌​കാ​ളി തു​ട​ങ്ങി​യ സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​ക്ക​ൾ​ക്കൊ​പ്പം കേ​ര​ള​ത്തി​ന്റെ രാ​ഷ്ട്രീ​യ -സാ​മൂ​ഹി​ക-​ക​ലാ​രം​ഗ​ത്ത് മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന 100 വ്യ​ക്​​തി​ക​ളെ കു​റി​ച്ചു​ള്ള ല​ഘു​വി​വ​ര​ണ​മാ​ണ് ഈ ​പു​സ്ത​കം. ഇ​ത്ത​ര​മൊ​രു അ​ന്ത​ർ​ദേ​ശീ​യ വേ​ദി​യി​ൽ പു​സ്ത​കം പ്ര​കാ​ശി​പ്പി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും സി​ദ്ദി​ക് ഹ​സ​ൻ പ​റ​ഞ്ഞു. ലി​പി പ​ബ്ലി​ക്കേ​ഷ​ൻ​സ് ആ​ണ് പ്ര​സാ​ധ​ക​ർ. ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ൽ ഹാ​ൾ ന​മ്പ​ർ ഏ​ഴി​ൽ സ്റ്റാ​ൾ ന​മ്പ​ർ സെ​ഡ്.​ഇ​യി​ൽ ആ​ണ് ലി​പി പ​ബ്ലി​ക്കേ​ഷ​ൻ​സി​ന്റെ ഹാ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മേ​ള​ക്കു​ശേ​ഷം ഒ​മാ​നി​ലും സു​ഹൃ​ത്ത് സ​ദ​സ്സി​ൽ പ്ര​കാ​ശ​നം ന​ട​ത്തും. ജ​നു​വ​രി​യി​ൽ ഒ​മാ​നി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ന്റെ പു​സ്ത​കോ​ത്സ​വ​ത്തി​ൽ പു​സ്ത​കം ല​ഭ്യ​മാ​ക്കും. ഒ​മാ​നി​ലെ​യും സൗ​ദി അ​റേ​ബ്യ​യി​ലെ​യും മു​പ്പ​തു വ​ർ​ഷ​ക്കാ​ല​ത്തെ പ്ര​വാ​സ അ​നു​ഭ​വ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​റ്റൊ​രു പു​സ്ത​ക​ത്തി​ന്റെ ര​ച​ന​യി​ലാ​ണ് സി​ദ്ദി​ക് ഹ​സ​ൻ.

Tags:    
News Summary - Siddiq Hasan's book to be launched at Sharjah Book Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.