യൂ​നി​വേ​ഴ്‌​സ​ല്‍ റെ​ക്കോ​ഡ് ഫോ​റം അ​വാ​ര്‍ഡ് സി​ദ്ദീ​ഖ് ഹ​സ​ന് സ​മ്മാ​നി​ച്ചു

മ​സ്‌​ക​ത്ത്: കൊ​ല്‍ക്ക​ത്ത ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ര്‍ത്തി​ക്കു​ന്ന യൂ​നി​വേ​ഴ്സ​ല്‍ റെ​ക്കോ​ഡ് ഫോ​റ​ത്തി​ന്റെ (യു.​ആ​ര്‍.​എ​ഫ്) ഹാ​ള്‍ ഓ​ഫ് ഗ്ലോ​ബ​ല്‍ ഫെ​യിം അ​വാ​ര്‍ഡ് ഒ​മാ​നി​ലെ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക പ്ര​വ​ര്‍ത്ത​ക​ന്‍ സി​ദ്ദീ​ഖ് ഹ​സ​ന് സ​മ്മാ​നി​ച്ചു. ദു​ബൈ ഷെ​റാ​ട്ട​ണ്‍ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ യൂ​നി​വേ​ഴ്സ​ല്‍ റെ​ക്കോ​ഡ് ഫോ​റം സി.​ഇ.​ഒ ഡോ. ​സൗ​ദീ​പ് ചാ​റ്റ​ര്‍ജി, ചീ​ഫ് എ​ഡി​റ്റ​ര്‍ ഡോ. ​സു​നി​ല്‍ ജോ​സ​ഫ്, ഡ​യ​റ​ക്ട​ര്‍ ഉ​ദ​യ് ചാ​റ്റ​ര്‍ജി, പ്ര​മു​ഖ സം​രം​ഭ​ക​ന്‍ അ​ഹ്മ​ദ് അ​ല്‍ റ​ഈ​സ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് അ​വാ​ര്‍ഡ് സ​മ്മാ​നി​ച്ച​ത്.

പ്ര​ള​യ​സ​മ​യ​ത്തും കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ സ​മ​യ​ത്തു​മു​ൾ​പ്പെ​ടെ ന​ട​ത്തി​യ മാ​തൃ​കാ​പ​ര​മാ​യ ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മു​ന്‍നി​ര്‍ത്തി​യാ​ണ് സി​ദ്ദീ​ഖ് ഹ​സ​നെ അ​വാ​ര്‍ഡി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന്​ യു.​ആ​ർ.​എ​ഫ് ചീ​ഫ് എ​ക്​​​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ര്‍ ഡോ. ​സൗ​ദീ​പ് ചാ​റ്റ​ര്‍ജി​യും ചീ​ഫ് എ​ഡി​റ്റ​ര്‍ ഡോ. ​സു​നി​ല്‍ ജോ​സ​ഫും പ​റ​ഞ്ഞു.

ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് മ​ല​ബാ​ര്‍ വി​ങ് കോ ​ക​ണ്‍വീ​ന​റും ലോ​ക കേ​ര​ള​സ​ഭാം​ഗ​വു​മാ​ണ്. മു​ല​ദ്ദ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്, ഒ.​ഐ.​സി.​സി അ​ധ്യ​ക്ഷ​ന്‍ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്. 

Tags:    
News Summary - Siddique Hasan honored with Universal Record Forum Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.