സലാല: നീണ്ട പ്രവാസ ജീവിതത്തിൽ ഉണ്ടാക്കിയ സമ്പാദ്യമായ കിടപ്പാടം സിൽവർ ലൈൻ മൂലം നഷ്ടപ്പെടുന്ന സാഹചര്യം അതീവ ഗുരുതരമാണെന്നും എന്തു വിലകൊടുത്തും ജനങ്ങളോടൊപ്പംനിന്ന് ചെറുക്കുമെന്നും മുൻ ആഭ്യന്തര മന്ത്രിയും കെ.പി.സി.സി അച്ചടക്കസമിതി ചെയർമാനുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. കോവിഡ് കാലത്ത് സേവനം നടത്തിയ നഴ്സുമാരെയും പൊതുപ്രവർത്തകരെയും ആദരിക്കാൻ ഒ.ഐ.സി.സി സലാല റീജ്യൻ കമ്മിറ്റി നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.ഒ. ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി. ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ ശങ്കരപിള്ള കുമ്പളത്ത് കെ.പി.സി.സി 137ചലഞ്ച് ഉദ്ഘാടനം ചെയ്തു. കോൺഗ്രസിന്റെ അംഗത്വം നാഷനൽ കമ്മിറ്റി ചെയർമാൻ സജി ഔസേപ് വിതരണം ചെയ്തു. റീജനൽ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപിള്ള, ഒ.ഐ.സി.സി അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സജി ഔസഫ്, എം.ജെ. സലീം, റഫീഖ് പേരാവൂർ, ഹരികുമാർ ചേർത്തല, ബിനോയ് ജോസഫ്, സിജി ലിസ്റ്റൻ എന്നിവർ സംസാരിച്ചു. ഷിജു ജോർജ്, വിജയകുമാർ, നിജേഷ്, പ്രദീപ്, പ്രകാശൻ, വിനുലാൽ, സാജൻ, ഹരീഷ്, എലിസബത്ത് ബിനു തുടങ്ങിയവർ നേതൃത്വം നൽകി. ധന്യ രാജൻ സ്വാഗതവും ദീപക് മോഹൻദാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.