ബുറൈമി: 27 വർഷത്തെ ബുറൈമിയിലെ പ്രവാസജീവിതത്തിന് ഒടുവിൽ എറണാകുളം നോർത്ത് പറവൂർ സ്വദേശി സിസ്റ്റർ സിബി നാട്ടിലേക്ക് മടങ്ങി. ബിൻ ഖൽദൂൻ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്തുവരുകയായിരുന്നു. 1993ലാണ് ബുറൈമിയിലെ സാധാരണക്കാരെൻറ ക്ലിനിക് എന്ന് അറിയപ്പെടുന്ന പോൾ ഡോക്ടറുടെ ബിൻ ഖൽദൂൻ ക്ലിനിക്കിലെ ജോലിക്കായി സിസ്റ്റർ സിബി ഒമാനിൽ എത്തുന്നത്.
40 വർഷമായി പ്രവർത്തിച്ചുവരുന്നതാണ് ഇൗ ക്ലിനിക്. കോവിഡ് രോഗബാധിതനായതിനെ തുടർന്ന് തുടർ ചികിത്സക്കായി നാട്ടിലേക്ക് പോയ ഡോക്ടർ പോൾ പ്രായാധിക്യം മൂലം തിരിച്ചുവരില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇതേ തുടർന്ന് സിസ്റ്റർ സിബിയും പ്രവാസജവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ബുറൈമിയിൽ അനേകം രോഗികളെ പരിചരിക്കാൻ കഴിഞ്ഞതും അവർക്ക് താങ്ങാകാനും സാന്ത്വനമാകാനും കഴിഞ്ഞത് ജീവിതത്തിലെ പുണ്യമായി സിസ്റ്റർ കരുതുന്നു. ഭർത്താവും രണ്ടു പെൺമക്കളും അടങ്ങുന്നതാണ് സിബിയുടെ കുടുംബം. കഴിഞ്ഞ 29ാം തീയതിയിലെ വിമാനത്തിലാണ് ഇവർ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.