മസ്കത്ത്: ഒമാൻ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി ഒ.ഐ.എഫ്.സിയുമായി ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസന അതോറിറ്റി കരാർ ഒപ്പുവെച്ചു.
ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ഇൻസെന്റിവുകളും സബ്സിഡിയും ലഭ്യമാക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഒമാൻ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി വൈസ് ചെയർമാൻ അബ്ദുൽ അസീസ് സെയ്ദ് അൽ റൈസി, ഒ.ഐ.എഫ്.സി സി.ഇ.ഒ സൗദ് അഹമ്മദ് അൽ സിയാബി എന്നിവരാണ് കരാറിൽ ഒപ്പിട്ടത്. കരാർ പ്രകാരം ഒ.ഐ.എഫ്.സിയുടെ ശാഖകളിൽ ചെറുകിട, ഇടത്തരം സംരംഭകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാം. സ്ഥലവും വെള്ളവും വൈദ്യുതിയും സൗജന്യമായി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.