സീബ്: കോവിഡ് പ്രതിസന്ധിമൂലം ജോലിയില്ലാതായതിന് ഒപ്പം ശരീരം ഭാഗികമായി തളർന്നും ബുദ്ധിമുട്ടിലായിരുന്ന കൊല്ലം സ്വദേശി രഘുനാഥൻ സോഷ്യൽ ഫോറം ഒമാൻ സീബ് ഏരിയ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് തുടർ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങി. ഫ്രീ വിസയിൽ ദിവസവേതനത്തിന് തൊഴിലെടുത്ത് ജീവിതം മുന്നോട്ട് നീക്കിയിരുന്ന രഘുനാഥന് ലോക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ ജോലി ഉണ്ടായിരുന്നില്ല.
സുഹൃത്തുക്കളുടെയും മറ്റും സഹായംകൊണ്ട് ചെലവുകൾ കഴിഞ്ഞുപോകുമ്പോഴാണ് ശരീരത്തിലെ ഷോൾഡർ ഭാഗത്തെ ചലനശേഷി നഷ്ടപ്പെട്ടത്. ഇതിനിടെ, നാലുമാസം മുമ്പ് വിസ കാലാവധി കഴിയുകയും ചെയ്തു. ബുദ്ധിമുട്ട് അനുഭവിക്കുന്ന രഘുനാഥെൻറ വിഷയം ഭക്ഷണ കിറ്റ് വിതരണത്തിനിടെയാണ് സോഷ്യൽഫോറം ഭാരവാഹികൾ അറിയുന്നത്. തുടർന്ന് ഷമീർ മബേല, സയ്യിദ് അലി, ഷംസുദീൻ, നാസർ കടമേരി തുടങ്ങിയവർ വിഷയത്തിൽ ഇടപെട്ട് ടിക്കറ്റും, വിസയുടെ ഫൈൻ ഉൾപ്പെടെ വിഷയങ്ങൾ പരിഹരിക്കുകയും ചെയ്തു. തുടർന്ന് നാട്ടിൽ പോകുന്നതിന് വേണ്ട മറ്റ് സഹായങ്ങളും നൽകി വിമാനത്താവളത്തിലാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.