മസ്കത്ത്: അൽ ദാഹിറ ഗവർണറേറ്റിലെ രണ്ട് സ്കൂളുകളിൽ സോളാർ വൈദ്യൂത പദ്ധതി നടപ്പിലാക്കി. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഷെൽ കമ്പനിയാണ് പദ്ധതി നടപ്പിലാക്കിയത്. ഇബ്രി വിലായത്തിലെ ഫാത്തിമ ബിൻത് ഖൈസ് സ്കൂൾ, യൻകൂൽ വിലയത്തിലെ അൽ അലാ ബിൻ ഹദ്റമി സ്കൂൾ എന്നിവിടങ്ങളിലാണ് പദ്ധതി പൂർത്തിയാക്കിയതെന്ന് ഒമാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
സോളാർ വൈദ്യൂത പദ്ധതിയെ കുറിച്ച് വിദ്യാർഥികൾക്കും മറ്റുള്ളവർക്കും അറിവ് പകരുക എന്ന ഉദ്ദേശത്തോടും കൂടിയാണ് പദ്ധതി നടപ്പിലാക്കിയതെന്ന് പ്രൊജക്ട് സൂപ്പർവെസർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ മമാരി പറഞ്ഞു. പദ്ധതി സൗരോർജത്തിെൻറ പ്രായോഗികമായ ഉപയോഗങ്ങൾ കുട്ടികൾക്ക് പകർന്നുകൊടുക്കാൻ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.