മസ്കത്ത്: സോണി മൊബൈൽ കമ്യൂണിക്കേഷൻസ് തങ്ങളുടെ എക്സ്പീരിയ ശ്രേണിയിലെ പുതിയ രണ്ട് മോഡലുകൾ ഒമാൻ വിപണിയിൽ അവതരിപ്പിച്ചു. എക്സ് ഇസഡ് ടു, എക്സ് ഇസഡ് ടു കോംപാക്ട് എന്നിവയാണ് പുറത്തിറക്കിയത്. കാമറയിലും ഡിസ്പ്ലേയിലും ശബ്ദത്തിലും ഏറെ മികവ് പുലർത്തുന്നതാണ് രണ്ട് മോഡലുകളും.
കൈയിൽ ഒതുങ്ങുന്ന രീതിയിൽ മനോഹരമായ രൂപകൽപനയോടെയുള്ള ഫോണുകൾ അടുത്ത മാസം മുതൽ തെരഞ്ഞെടുത്ത സ്റ്റോറുകളിൽ ലഭ്യമാകും. എക്സ് ഇസഡ് ടുവിന് 289.90 റിയാലും എക്സ് ഇസഡ് ടു കോംപാക്ടിന് 259.90 റിയാലുമാണ് വില. ഫ്ലാഗ്ഷിപ് മോഡലായ എക്സ്പീരിയ എക്സ് ഇസഡ് ടുവിന് ഫുള്‍സ്ക്രീന്‍ ഡിസ്പ്ലേയാണ് ഉള്ളത്. 5.7 ഇഞ്ച് എച്ച്.ഡി.ആർ ഫുള്‍ എച്ച്.ഡി പ്ലസ് ട്രിലിമ്യൂനസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 18:9 അനുപാതത്തിലാണ് സ്ക്രീൻ. ഹൈ ഡൈനാമിക് റേഞ്ച് വിഡിയോ, ഫോട്ടോ, ഗെയിം എന്നിവ ദൃശ്യമികവോടെ വീക്ഷിക്കുന്നതിനുള്ള എക്സ് റിയാലിറ്റി സാേങ്കതികതയോടെയുള്ളതാണ് സ്ക്രീനെന്നും സോണി അവകാശപ്പെടുന്നു. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 845 എസ്.ഒ.സി പ്രോസസറാണ് കരുത്ത്.
നാല് ജിബിയാണ് റാം. 64 ജി.ബിയാണ് ഇേൻറണൽ സ്റ്റോറേജ്. മെമ്മറി 400 ജി.ബിവരെ വർധിപ്പിക്കാം. ആന്‍ഡ്രോയ്ഡ് ഓറിയോ ഓപറേറ്റിങ് സിസ്റ്റം.
പ്രധാന കാമറ 19 മെഗാ പിക്സലാണ്. നാല് കെ.എച്ച്.ഡി.ആർ റെക്കോഡിങ്, അള്‍ട്രാ സ്ലോമോഷന്‍ വിഡിയോ എന്നിവ സാധ്യമാകും. മുൻകാമറ അഞ്ച് മെഗാപിക്സലാണ്.
3180 എം.എ.എച്ചാണ് ബാറ്ററി ശേഷി. കോംപാക്ട് മോഡലിന് എക്സ്. ഇസഡ് ടുവിനെ അപേക്ഷിച്ച് ഡിസ്പ്ലേയിലും ബാറ്ററി ശേഷിയിലുമാണ് മാറ്റം. അഞ്ച് ഇഞ്ചാണ് സ്ക്രീന്‍ വലുപ്പം. ബാറ്ററി ശേഷി 2870 എം.എ.എച്ചും. വൈറ്റ് സില്‍വര്‍, മോസ് ബ്ലാക്ക്, കോറല്‍ പിങ്ക് നിറങ്ങളില്‍ ഇരുഫോണുകളും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.