മസ്കത്ത്: സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയുടെ 31ാമത് ബാച്ചിലെ ആദ്യഘട്ട വിദ്യാർഥികളുടെ ബിരുദദാനം ഓപൺ എയർ തിയറ്ററിൽ നടന്നു. ഉന്നത വിദ്യാഭ്യാസ ഗവേഷണ, നവീകരണ മന്ത്രി ഡോ. റഹ്മ ബിൻത് ഇബ്രാഹീം അൽ മഹ്റൂഖിയ്യ അധ്യക്ഷത വഹിച്ചു.
സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി (എസ്.ക്യൂ.യു) വൈസ് ചാൻസലർ ഡോ. സയ്യിദ് ഫഹദ് ബിൻ അൽ ജുലന്ദ അൽ സെയ്ദ് ബിരുദദാന ചടങ്ങിൽ സംസാരിച്ചു.
ആദ്യദിനത്തിൽ കോളജ് ഓഫ് ആർട്സ് ആൻഡ് സോഷ്യൽ സയൻസ്, കോളജ് ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസ്, എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിലെ 1498 വിദ്യാർഥികളുടെ ബിരുദദാനച്ചടങ്ങാണ് നടന്നത്.
ഈ ബാച്ചിലെ ശേഷിക്കുന്ന 1464 വിദ്യാഥികളുടെ ബിരുദദാനം ബുധനാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.