ഒക്ടോബർ അവസാനവാരം ചുമതലേയൽക്കും
മസ്കത്ത്: വിദ്യാഭ്യാസത്തിെൻറ ജനകീയവത്കരണം ഉറപ്പുവരുത്തുന്നതാകും ശ്രീനാരായണ ഒാപ്പൺ സർവകലാശാലയെന്ന് പ്രഥമ വൈസ് ചാൻസലർ ഡോ.പി.എം മുബാറക്ക് പാഷ. കഴിവും യോഗ്യതയും ആഗ്രഹവുമുള്ള എല്ലാവർക്കും നിലവാരമുള്ള വിദ്യാഭ്യാസം പ്രാപ്യമാക്കുകയെന്നതായിരിക്കും സർകലാശാലയുടെ ലക്ഷ്യമെന്നും ഡോ മുബാറക് പാഷ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
സർക്കാർ തന്നിൽ അർപ്പിച്ചിട്ടുള്ളത് വലിയ വിശ്വാസമാണ്. അതിൽ സന്തോഷമുണ്ട്. ആ വിശ്വാസം കൃത്യമായി നടപ്പിലാക്കാനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകും. കൂട്ടായ ആലോചനകളിലൂടെയാണ് സർവകലാശാലയുടെ പ്രവർത്തനത്തെ കുറിച്ച് തീരുമാനമെടുക്കുക. സഹപ്രവർത്തകർ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ, വിദ്യാഭ്യാസ രംഗത്തെ ഗുരുക്കന്മാർ തുടങ്ങിയവരുമായുള്ള കൂടിയാലോചനയിലൂടെയാകും സർവകലാശാലയുടെ പ്രവർത്തന മാർഗരേഖ തയാറാക്കുക. മികവ് ഉറപ്പുവരുത്തുകയെന്നതാണ് സർവകലാശാലയുടെ ഏറ്റവും പ്രധാന ലക്ഷ്യമെന്നാണ് മനസിലാക്കുന്നത്. സർക്കാരിെൻറയും ജനങ്ങളുടെയും ആഗ്രഹം അതാണെന്നും മുബാറക് പാഷ പറഞ്ഞു.
മസ്കത്ത് കേന്ദ്രമായുള്ള നാഷനൽ യൂനിവേഴ്സിറ്റി ഒാഫ് സയൻസ് ആൻറ് ടെക്നോളജിയിൽ ഗവേണൻസ് ആൻറ് സ്ട്രാറ്റജിക് പ്ലാനിങ് വിഭാഗം മേധാവിയായി പ്രവർത്തിച്ചുവരുകയായിരുന്നു ഡോ. മുബാറക്പാഷ. വൈസ് ചാൻസലർ നിയമനം അംഗീകരിച്ചുള്ള ഗവർണറുടെ വിജ്ഞാപനം. കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഒക്ടോബർ 18ന് നാട്ടിലേക്ക് തിരിക്കുന്ന ഇദ്ദേഹം ഒക്ടോബർ അവസാനവാരം വൈസ് ചാൻസലറായി ചുമതലയേൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.