മത്ര: കഴിഞ്ഞ രണ്ടു വര്‍ഷമായി സന്തത സഹചാരിയെപോലെ കൊണ്ടുനടന്നിരുന്ന മുഖാവരണം തുറന്ന സ്ഥലങ്ങളിൽ നിർബന്ധമല്ലെന്ന അറിയിപ്പ് വന്നെങ്കിലും മാസ്ക് ഒഴിവാക്കാതെ ജനങ്ങൾ. ചൊവ്വാഴ്ച മുതൽ സുപ്രീം കമ്മിറ്റിയുടെ ഉത്തരവ് നിലവിൽ വന്നെങ്കിലും ടൗണിലും മാർക്കറ്റിലും ഭൂരിഭാഗം പേരും എത്തിയിരുന്നത് മാസ്കക്കണിഞ്ഞായിരുന്നു. രോഗനിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായാണ് മുഖാവരണം ധരിക്കുന്നതെന്ന് പലരും പറഞ്ഞു. തുറന്ന സ്ഥലങ്ങളിൽ മുഖാവരണം ഒഴിവാക്കിയ തീരുമാനത്തില്‍ ആഹ്ലാദിക്കുന്നവരാണ് കൂടുതൽ പേരും.
മാസ്ക് ഗുണം ചെയ്തിട്ടുണ്ടെന്ന്, സ്ഥിരമായി അലര്‍ജി പ്രശ്നം നേരിടാറുള്ള സജീര്‍ അഫാഖ് പറയുന്നു. കാര്‍പറ്റ് കടയില്‍ ജോലി ചെയ്യുന്ന മട്ടന്നൂർകാരനായ റഷീദിനും സമാന അഭിപ്രായമാണ്. സുഗമമായ ശ്വാസോച്ഛ്വാസത്തിന് മാസ്ക് വിലങ്ങാണെന്നാണ് സ്വദേശികളില്‍ ഭൂരിഭാഗം പേരും പറയുന്നത്. മാസ്ക് ഉപയോഗം റമദാന് കഴിയുന്നതുവരെയെങ്കിലും നിലനിര്‍ത്തണമെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.നേരത്തേ 500 ബൈസയില്‍ താഴെ മാത്രം വിലയുണ്ടായിരുന്ന മാസ്കിന് പൊടുന്നനെയാണ് ഡിമാന്റ് വന്നത്. വിപണിയിൽ ആവശ്യത്തിന് മാസ്ക് ലഭ്യമാകാതിരിക്കുകയും 50പീസുള്ള ബോക്സിന് അഞ്ചു മുതല്‍ പത്ത് റിയാല്‍വരെ കൊടുക്കേണ്ട സ്ഥിതിയുമുണ്ടായിരുന്നു.
അന്ന് മാസ്ക് സ്റ്റോക്കുണ്ടായവര്ക്ക് നല്ല കൊയ്ത്തായിരുന്നു. കോവിഡിെൻറ പ്രാരംഭ ഘട്ടത്തില്‍ മാസ്ക് ശരിയായി ധരിക്കാത്തവര്‍ക്ക് 100 റിയാല്‍ പിഴ ഒടുക്കേണ്ടതായും വന്നിരുന്നു. രണ്ടു വര്‍ഷമായി ഒപ്പമുള്ള മുഖാവരണം എളുപ്പത്തിൽ ഒഴിവാക്കുക അസാധ്യമായിരിക്കുന്നെന്നാണ് പൊന്നാനിക്കാരൻ മുഹമ്മദ് അലി പറയുന്നത്. കോവിഡിെൻറ നാലാം തരംഗം വിളിപ്പാടകലെയാണെന്ന വാര്‍ത്ത വന്ന സ്ഥിതിക്ക് മാസ്ക് മാറ്റാന്‍ തല്ക്കാലം ഉദ്ദേശിക്കുന്നില്ലെന്നാണ് പച്ചക്കറി വ്യാപാരിയായ സുല്‍ഫിക്കർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.