സു​ൽ​ത്താ​ൻ ഹൈ​തം

ബി​ൻ താ​രി​ഖ്

ലോകകപ്പിന്‍റെ വിജയകരമായ നടത്തിപ്പ്; ​ഖത്തർ അമീറിന്​ അഭിനന്ദനവുമായി സുൽത്താൻ

മ​സ്ക​ത്ത്​: ഫി​ഫ ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ച​തി​ന്​ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ക്ക് ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ആ​ഗോ​ള ഫു​ട്ബാ​ൾ മാ​മാ​ങ്ക വി​ജ​യ​ക​ര​മാ​ക്കു​ന്ന​തി​ന് ഖ​ത്ത​ർ സ​ർ​ക്കാ​റും ജ​ന​ങ്ങ​ളും ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും ഖ​ത്ത​ർ അ​മീ​റി​നും ജ​ന​ങ്ങ​ൾ​ക്കും ആ​ത്മാ​ർ​ഥ​മാ​യ ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ന്നു​വെ​ന്നും കേ​ബി​ൾ സ​ന്ദേ​ശ​ത്തി​ൽ സു​ൽ​ത്താ​ൻ പ​റ​ഞ്ഞു.

ശൈ​ഖ് ത​മീ​ന്റെ നേ​തൃ​ത്വ​ത്തി​ന്​ കീ​ഴി​ൽ ഖ​ത്ത​റി​ലെ ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും കൈ​വ​രി​ക്ക​ട്ടേ​യെ​ന്നും സു​ൽ​ത്താ​ൻ ആ​ശം​സി​ച്ചു.

Tags:    
News Summary - Successful conduct of the World Cup; Sultan congratulated the Qatar emir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT