സുഹാർ: കൈരളി സൈനയ്യയും സുഹാർ ബദർ അൽസമ ആശുപത്രിയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സുഹാർ ആശുപത്രിയിലെ രക്തബാങ്കിെൻറ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. 120ഒാളം പേർ രക്തം ദാനം ചെയ്തു. പെങ്കടുത്തവർക്ക് ബദർ അൽസമയുടെ ബാത്തിന മേഖലയിലെ എല്ലാ ബ്രാഞ്ചുകളിലും ഒരു വർഷത്തെ സൗജന്യ പരിശോധന (സൂപ്പർ സ്പെഷാലിറ്റി ഒഴികെ) ഉണ്ടാകുമെന്ന് ബദർ അൽസമ മാനേജർ മനോജ്കുമാർ അറിയിച്ചു.
കൂടാതെ രക്തദാതാക്കൾക്ക് ബദർ അൽസമയുടെ പ്രിവിലേജ് കാർഡും നൽകും. എല്ലാ മാസവും വിവിധ സാമൂഹിക സംഘടനകളുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. കോവിഡ് പശ്ചാത്തലത്തിൽ രക്തത്തിെൻറ ലഭ്യത കുറഞ്ഞതായ അധികൃതരുടെ അറിയിപ്പിെൻറ പശ്ചാത്തലത്തിലാണ് ഇത്തരം ക്യാമ്പിന് മുന്നിട്ടിറങ്ങിയതെന്നും എല്ലാവരുടെയും സഹകരണത്തോടെയാണ് ക്യാമ്പ് വിജയിച്ചതെന്നും കൈരളിയുടെ സംഘാടകരായ ശശികുമാറും പ്രസാദും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.