സു​ലൈ​മാ​ൻ 

യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

മ​സ്​​ക​ത്ത്​: 24 വ​ര്‍ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങി​യ ചാ​വ​ക്കാ​ട് അ​ക​ലാ​ട് സ്വ​ദേ​ശി സു​ലൈ​മാ​ന്​ സൗ​ഹൃ​ദ കൂ​ട്ടാ​യ്​​മ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. സ​മ​സ്ത മ​സ്ക​ത്ത്​ ഓ​ൺ​ലൈ​ൻ കൂ​ട്ടാ​യ്മ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​ൽ റ​സാ​ഖ് മു​സ​ന്ന, ശി​ഹാ​ബ് ബ​ദ്രി, അ​ബൂ​ബ​ക്ക​ർ ഷി​നാ​സ്, ഷു​ക്കൂ​ർ സ​ഹം, അ​ബ്ബാ​സ് ഫൈ​സി, ഷ​ഫീ​ഖ്​ മ​യ്യി​ൽ, നി​ഷാ​ദ് മ​ത്ര, സു​ബൈ​ർ ഫൈ​സി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഷി​നാ​സി​ല്‍ കോ​ഫി ഷോ​പ്പ് ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു സു​ലൈ​മാ​ൻ. തി​ര​ക്കു​പി​ടി​ച്ച ജോ​ലി​ക്കി​ട​യി​ലും മ​ത-​സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ‌ പ്ര​വ​ര്‍ത്ത​ക​നും കൂ​ട്ടാ​യ്മ​ക​ളി​ലെ സ്ഥി​ര​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്നു. സ​മ​സ്ത മ​സ്ക​ത്ത്​ ഓ​ൺ​ലൈ​ൻ കൂ​ട്ടാ​യ്മ​യു​ടെ പ്ര​ധാ​ന ഭാ​ര​വാ​ഹി​കൂ​ടി​യാ​ണ്. തി​ങ്ക​ളാ​ഴ്ച കൊ​ച്ചി​ക്കു​ള്ള വി​മാ​ന​ത്തി​ല്‍ നാ​ട്ടി​ലേ​ക്കു തി​രി​ച്ചു.

Tags:    
News Summary - Sulaiman-farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.