മസ്കത്ത്: ശൂറ കൗൺസിൽ ചെയർമാനുമായും അംഗങ്ങളുമായും സുൽത്താൻ ഹൈതം ബിൻ താരിഖ് ചർച്ച നടത്തി. കഴിഞ്ഞദിവസം അൽ ബറക്ക കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. രാജ്യവും പൗരന്മാരും ആഗ്രഹിക്കുന്ന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് പ്രസക്തമായ നിരവധി വിഷയങ്ങളെക്കുറിച്ച് സുൽത്താൻ സംസാരിച്ചു. വികസന പദ്ധതികളും പരിപാടികളും നടപ്പാക്കുന്നതിലും വളർച്ച സാക്ഷാത്കരിക്കുന്നതിലും ശൂറാ കൗൺസിലിന്റെയും അതിലെ അംഗങ്ങളുടെയും പങ്കിനെ സുൽത്താൻ അഭിനന്ദിച്ചു.
ഈ മാസം 25ന് മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കാനിനിക്കെ, മുനിസിപ്പൽ കൗൺസിലുകളിലെ അംഗങ്ങൾക്കുള്ള അധികാരങ്ങളെക്കുറിച്ച് സുൽത്താൻ പരമാശിച്ചു. മറ്റെല്ലാ പരിഗണനകൾക്കും ഉപരിയായി രാജ്യത്തിന്റെ താൽപര്യത്തിന് മുൻഗണന നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സുൽത്താൻ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.