മസ്കത്ത്: സുൽത്താെൻറ ചിത്രം പതിച്ച കറൻസി നോട്ടുകൾ ആദ്യം പുറത്തിറക്കിയത് എന്നായിരിക്കും? സ്വദേശികളിലും വിദേശികളിലും പലർക്കും കൗതുകമുണർത്തുന്ന ചോദ്യമായിരിക്കും ഇത്. 1976ൽ നവംബർ 18ന് ആറാമത് ദേശീയ ദിനത്തിലാണ് സുൽത്താെൻറ ചിത്രമുള്ള കറൻസി ആദ്യം പുറത്തിറക്കിയത് എന്നാണ് ഉത്തരം. ചരിത്രാന്വേഷകരിൽ കൗതുകമുണർത്തുന്ന ഇൗ നോട്ടിെൻറ ചിത്രം 48ാമത് നവോത്ഥാന ദിനത്തിൽ ഒമാൻ ദേശീയ മ്യൂസിയം പുറത്തിറക്കി. നാഷനൽ മ്യൂസിയത്തിെൻറ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ പ്രസിദ്ധീകരിച്ച ഇൗ ആദ്യ നോട്ട് സ്വദേശികളും വിദേശികളുമായ നിരവധി പേർ ഷെയർ ചെയ്തിട്ടുണ്ട്.
ഒമാൻ സെൻട്രൽ ബാങ്ക് 20 റിയാലിെൻറ ഇൗ നോട്ട് അച്ചടിച്ചത് ബ്രിട്ടനിലെ ബ്രാഡ്ബറി വിൽക്കിൻസൺ ആണ്. ഒമാെൻറ ചരിത്രത്തിൽ ആദ്യമായി പുറത്തിറക്കിയ ഭരണാധികാരിയുടെ ചിത്രമുള്ള നോട്ട് എന്ന ബഹുമതിയും ഇൗ 20 റിയാലിനാണ്. ഒമാൻ കറൻസി ബോർഡിന് പകരം പുതുതായി സ്ഥാപിച്ച സെൻട്രൽ ബാങ്ക് ഒമാെൻറ ചിത്രമാണ് ഇൗ കറൻസിയുടെ പിന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.