മസ്കത്ത്: ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി മസ്കത്തിലെത്തി. അൽ ആലം പാലസിൽ സുൽത്താൻ ഹൈതം ബിൻ താരീഖ് അൽ സഇൗദ് വിദേശകാര്യ സെക്രട്ടറിയെ സ്വീകരിക്കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതടക്കം വിഷയങ്ങളും പൊതുതാൽപര്യമുള്ള കാര്യങ്ങളുമാണ് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതെന്ന് ഒൗദ്യോഗിക വാർത്ത ഏജൻസി അറിയിച്ചു.
ഒമാനുശേഷം സൗദി അറേബ്യയിലേക്കാണ് ഡൊമിനിക് റാബ് പോവുക. അൽ ആലം പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവിയും സംബന്ധിച്ചു. ബ്രെക്സിറ്റിനുശേഷം ഗൾഫ് രാഷ്ട്രങ്ങളുമായുള്ള ബ്രിട്ടെൻറ ബന്ധം ഉൗട്ടിയുറപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഡൊമിനിക് റാബിെൻറ സന്ദർശനമെന്ന് അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിേട്ടഴ്സ് റിപ്പോർട്ട് ചെയ്തു.
യമനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനുള്ള രാഷ്ട്രീയ പരിഹാരം ലക്ഷ്യമിട്ട് യമനിലെ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ബ്രിട്ടെൻറ ഭദ്രതക്കും സുരക്ഷിതത്വത്തിനും ഗൾഫ് മേഖലക്ക് ഏറെപ്രാധാന്യമുണ്ടെന്ന് സന്ദർശനത്തിന് മുമ്പ് റാബ് പ്രസ്താവനയിൽ പറഞ്ഞിരുന്നു. നിരവധി അവസരങ്ങളുള്ള മേഖലയുമാണിത്. ആരോഗ്യം, വിദ്യാഭ്യാസം, സാംസ്കാരികം തുടങ്ങിയ മേഖലകളിൽ ഒമാനും സൗദി അറേബ്യയുമായും ചേർന്ന് പ്രവർത്തിക്കാൻ ബ്രിട്ടന് സാധിക്കുമെന്നും ഡൊമിനിക് റാബ് പറഞ്ഞു. വ്യാപാരം, പ്രാദേശിക സുരക്ഷ, പാരിസ്ഥിതിക മാറ്റം തുടങ്ങിയ വിഷയങ്ങളിലാകും ചർച്ച നടക്കുകയെന്നും റോയിേട്ടഴ്സ് റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.