മസ്കത്ത്: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് സുൽത്താൻ ഹൈതം ബിൻ താരിക് ജർമ്മനിയിലെത്തി. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി കൂടിക്കാഴ്ച നടത്തി. ബർലിനിലായിരുന്നു പ്രത്യേക മീറ്റിങ് നടന്നത്. പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയ്ൻമെയറുമായും കൂടിക്കാഴ്ച നടത്തും. റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുമാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, പ്രൈവറ്റ് ഓഫിസ് മേധാവി ഡോ ഹമദ് ബിൻ സഈദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുൽസലാം ബിൻ മുഹമ്മദ് അൽ മുർഷിദി, ഊർജ, ധാതു മന്ത്രി എൻജിനിയർ സലിം ബിൻ നാസർ അൽ ഔഫി, പ്രൈവറ്റ് ഓഫിസിലെ ഉപദേഷ്ടാവ് സയ്യിദ് ഡോ. സുൽത്താൻ ബിൻ യാറുബ് അൽ ബുസൈദി എന്നിവരടങ്ങുന്ന ഔദ്യോഗിക പ്രതിനിധി സംഘവും സുൽത്താനെ അനുഗമിക്കുന്നുണ്ട്.
പരസ്പര താൽപര്യമുള്ള പ്രാദേശികവും അന്തർദേശീയവുമായ ഒരു കൂട്ടം വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിൽ വ്യത്യസ്ത മേഖലകളിലുള്ള സഹകരണത്തിനും സുൽത്താന്റെ സന്ദർശനം വഴിതുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.