മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി വ്യാഴാഴ്ച ലണ്ടനിലെ 10 ഡൗണിങ് സ്ട്രീറ്റിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും ഒമാനി, ബ്രിട്ടീഷ് ജനതകളുടെ സംയുക്ത താൽപര്യങ്ങൾക്കായി വിവിധ മേഖലകളിൽ അവയെ പ്രോത്സാഹിപ്പിക്കാനുള്ള മാർഗങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. പൊതുവായ ആശങ്കയുള്ള നിലവിലെ അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ചും ഇരുവരും കാഴ്ചപ്പാടുകൾ കൈമാറി. പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദ്, സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സഈദ്, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅമാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, യു.കെയിലെ ഒമാൻ അംബാഡസർ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ഹിനായി, ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അന്താരാഷ്ട്ര കാര്യ ഉപദേഷ്ടാവ് ഡേവിഡ് ക്വാറി, ഒമാനിലെ യു.കെ അംബാസഡർ ബിൽ മുറൈ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇംഗ്ലണ്ടിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ സുൽത്താൻ ചാൾസ് രാജകുമാരനുമായി ചർച്ചയും വിൻഡ്സർ കാസിലിൽ എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഒമാനും യു.കെയും തമ്മിലുള്ള വിപുലമായ ബന്ധം ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളുടെയും സംയുക്ത താൽപര്യങ്ങൾ സേവിക്കാനും മറ്റും സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.