വേ​ന​ൽ​ക്കാ​ല പ​രി​പാ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 

നിസ്വയിൽ വിദ്യാർഥികൾക്ക് വേനൽക്കാല പരിപാടികൾ

നിസ്വ: ദാഖിലിയ ഗവർണറേറ്റിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സയൻസ് ആൻഡ് ടെക്‌നോളജി സെന്റർ സ്കൂൾ വിദ്യാർഥികൾക്കായി ഒരുമാസത്തെ വേനൽക്കാല പരിപാടി ആരംഭിച്ചു. വിദ്യാർഥികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കാനും അറിവ് പുതുക്കാനും ആധുനികരീതികളും മറ്റും പരിചയപ്പെടുത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. മൂന്നുമുതൽ 11വരെ ക്ലാസുകളിലെ 544 വിദ്യാർഥികളാണ് ഈ വർഷത്തെ പരിപാടിയിൽ പങ്കെടുക്കുന്നത്.

ആധുനിക സാങ്കേതിക വിദ്യകൾ, വിദ്യാഭ്യാസം, വിനോദം എന്നിവ സംയോജിപ്പിക്കുക എന്ന വിശാലമായ കാഴ്ചപ്പാടാണ് വിദ്യാഭ്യാസ മന്ത്രാലയം ഇതിലൂടെ ഉദ്ദേശിക്കുന്നത്. സുൽത്താനേറ്റിന്റെ ഭാവി കാഴ്ചപ്പാടിന് അനുസൃതമായി ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് രാജ്യത്തെ സേവിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുക എന്നത് ക്യാമ്പിന്‍റെ പ്രാഥമിക ലക്ഷ്യമാണെന്ന് ദാഖിലിയ ഗവർണറേറ്റിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് ഡയറക്ടർ സെയ്ഫ് അൽ ഹാഷിമി പറഞ്ഞു. സൈബർ സുരക്ഷ, നിർമിത ബുദ്ധിയുൾപ്പെടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വിവിധ മേഖലകളിലായി 13 ശിൽപശാലകളാണ് പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

Tags:    
News Summary - Summer events for students in Niswa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.