മസ്കത്ത്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പഴങ്ങളുടെ കലവറകൾ തുറന്ന് നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ ‘ജ്യൂസി ഡിലൈറ്റ്സ്: എ സമ്മർ ടൈം ഫ്രൂട്ട് ഫിയസ്റ്റ’ സമ്മർ ഓഫറിന് തുടക്കമായി. കാമ്പയിൻ ബർക്കയിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അഹമ്മദ് റാഷിദ് അൽ ഖറൂസി ഉദ്ഘാടനം ചെയ്തു. വൈവിധ്യവും രുചികരവുമായ പഴങ്ങളുടെ വിപുലമായ ശേഖരമാണ് ഓഫറിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
വേനൽക്കാലത്ത് ഏറ്റവും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനാവശ്യമായ പഴങ്ങളുടെ വിശാലമായ ശ്രേണിയാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു. സുൽത്താനേറ്റിലുടനീളമുള്ള എല്ലാ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിലും ജൂൺ ഒമ്പതുവരെ ഈ കാമ്പയിൻ നീണ്ടുനിൽക്കും. ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന്റെ പ്രതിബദ്ധതയെയും സമൂഹത്തിന് ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങളും സേവനങ്ങളും നൽകുന്നതിനുള്ള അവരുടെ ശ്രമങ്ങളെയും അഭിനന്ദിക്കുകയാണെന്ന് ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച റാഷിദ് അൽ ഖറൂസി പറഞ്ഞു.
ഇത്തരം പരിപാടി തുടങ്ങിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ബാർക്ക റീജനൽ ഡയറക്ടർ ഹാരിസ് പാലൊള്ളത്തിൽ പറഞ്ഞു. ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് മികച്ച പഴങ്ങളുടെ ഷോപ്പിങ് അനുഭവം പ്രദാനംചെയ്യുകയുമാണ് ഇതിലൂടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച ഓഫറുകളും ഷോപ്പിങ് അനുഭവങ്ങളും നൽകുന്നതിൽ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് എപ്പോഴും മുൻപന്തിയിലാണ്. ‘
ജ്യൂസി ഡിലൈറ്റ്സ്: എ സമ്മർ ടൈം ഫ്രൂട്ട് ഫിയസ്റ്റ’ സുൽത്താനേറ്റിലെ ജനങ്ങൾക്ക് ഏറ്റവും പുതിയതും മികച്ചതുമായ പഴങ്ങൾ നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് തെളിയിക്കുന്നതെന്ന് നെസ്റ്റോ ഗ്രൂപ് കമേഴ്സ്യൽ ഹെഡ് മുസ്സാവിർ മുസ്തഫ പറഞ്ഞു. വിവിധ തരത്തിലുള്ള പഴങ്ങൾ മികച്ച ഓഫറിൽ ലഭ്യമാണ്. ഈ അവസരം പ്രയോജനപ്പെടുത്താൻ എല്ലാ ഉപഭോക്താക്കളെയും ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.