സൂർ: സൂറിന്റെ മണ്ണില്‍ പുതുചരിത്രം തീർത്ത് സൂർ കേരള മുസ്ലിം ജമാഅത്തിന്റെ 40ാം വാർഷിക സമ്മേളനം സമാപിച്ചു. സൂറിൽ പ്രത്യേകം തയാറാക്കിയ മസ്ലിസ് അൽ ഫവാരിസിൽ സംഘടിപ്പിച്ച സമ്മേളനത്തിലേക്ക് നൂറു കണക്കിന് ആളുകളാണ് ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒഴുകിയെത്തിയത്.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡന്റ് യു. പി മുഹിയുദ്ധീൻ മുസലിയാർ അധ്യക്ഷത വഹിച്ചു. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സിംസാറുൽ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തി. ഹാഫിള് അബൂബക്കർ സിദ്ദീഖ് എറണാകുളം ഖിറാഅത്ത് നടത്തി. എസ്.ഐ.സി പ്രസിഡന്റ് അൻവർ ഹാജി, മസ്കത്ത് കെ.എം.സി.സി നേതാവ് അഷ്റഫ് നാദാപുരം, സൂർ കെ.എം.സി.സി പ്രസിഡന്റ് സൈനുദ്ധീൻ കൊടുവള്ളി എന്നിവർ സംസാരിച്ചു.
പ്രസിഡന്റ് സ്ഥാനത്ത് നാലു പതിറ്റാണ്ട് പിന്നിട്ട മുഹിയുദ്ദീൻ ഉസ്താദിനേയും സൂറിൽ 40 വർഷക്കാലം പ്രവാസികളായ മൊയ്തീൻ കുട്ടി ഹാജി കണ്ണൂർ, ഹംസ വാളക്കുളം, സ്വാലിഹ് കണ്ണൂർ, യൂസുഫ് കൊടുങ്ങല്ലൂർ, വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയ വിദ്യാർഥികളായ മുഹമ്മദ് നബ്ഹാൻ, ഹസനുൽ ബന്ന എന്നിവരെ പരിപാടിയിൽ ആദരിച്ചു. സമസ്ത ഒമാൻ നാഷനൽ കമ്മിറ്റിയും എസ്.കെ.എസ്.എസ്.എഫും നടത്തിയ മനുഷ്യ ജാലിക വേറിട്ട കാഴ്ചയായി. ഒമാൻ എസ്.കെ.എസ്.എസ്.എഫ്. കൺവീനർ ശാക്കിർ ഫൈസി മനുഷ്യ ജാലിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സമസ്ത 100ാ വാർഷിക സമ്മേളന പ്രചാരണ ഭാഗമായുള്ള പോസ്റ്റർ സിംസാറുൽ ഹഖ് ഹുദവിയുടെ നേത്യത്വത്തിൽ പ്രദർശിപ്പിച്ചു. ജനറൽ സെക്രട്ടറി ആബിദ് മുസലിയാർ എറണാകുളം സ്വാഗതവും മദ്റസ സെക്രട്ടറി ശിഹാബ് വാളക്കുളം നന്ദിയും പറഞ്ഞു. ഒമാനിലെ സ്വദേശികൾ, വിദേശികൾ, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രമുഖർ, മസ്കത്തിലെ സമസ്ത നേതാക്കളായ മുഹമ്മദലി ഫൈസി റൂവി, യൂസുഫ് മുസലിയാർ സീബ്, ശിഹാബ് ഫൈസി സോഹാർ, അബ്ദുൽ ലത്തീഫ് ഫൈസി സലാല, കെ.എൻ.എസ് മൗലവി ആദം, സയ്യിദ് ശംസുദ്ധീൻ തങ്ങൾ, അബ്ദുൽ സലീം കോർണിഷ്, ശുഐബ് പാപ്പിനിശ്ശേരി, അബ്ദുൽ ശുക്കൂർ ഹാജി ബോഷർ, ശാജുദ്ധീൻ റൂവി, പി.ടി.എ ശുക്കൂർ, സഈദലി ദാരിമി ബിദിയ, സിദ്ദീഖ് കുഴിങ്ങര, മുസ്തഫ നിസാമി സിനാവ്, ഹാഫിള് ഫൈസൽ ഫൈസി, ഹാഫിള് ശംസുദ്ധീൻ നന്തി, സൈദ് നെല്ലായ, എസ്.ഐ.സി സൂർ, എസ്.കെ.എസ്.എഫ് സുർ, കെ.എം.സി.സി സൂർ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.