Syed Ahmed Salman

സയിദ് അഹമദ് സൽമാൻ ഇന്ത്യൻ സ്കുൾ ബോർഡ്​ ചെയർമാൻ

മസ്കത്ത്​: ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയുടെ പുതിയ ചെയർമാനായി സയിദ് അഹമദ് സൽമാനെ തെരെഞ്ഞടുത്തു. ആകെയുണ്ടായിരുന്ന 14​ വോട്ടിൽ എട്ടുവോട്ട് നേടിയാണ്​ ഇദ്ദേഹം വിജയിച്ചത്​. മത്സര രംഗത്തുണ്ടായിരുന്നു മലയാളിയായ പി.ടി.കെ ഷമീർ ആറുവോട്ടും നേടി. കഴിഞ്ഞ ഭരണസമിതിയിലെ വൈസ് ചെയർമാനായിരുന്നു സൽമാൻ.

ഈപ്രവർത്തന പരിചയവുമയാണ് ഇദ്ദേഹം സ്കൂൾ ബോർഡിന്റെ ഭരണതലപ്പത്തിലേക്ക് വരുന്നത്. 21 ഇന്ത്യൻ സ്‌കൂളുകളെ നിയന്ത്രിക്കുന്ന ഭരണ സമിതിയുടെ കാലാവധി രണ്ട് വർഷമാണ്. ഏപ്രിൽ ഒന്നിന്​ ​ പുതിയ ഭരണസമതി ചുമതലയേൽക്കും. 15 പേരാണ് സ്‌കൂൾ ബി.ഒ.ഡി അംഗങ്ങളായി ഉണ്ടാകുക.

ജനുവരി 18ന്​ നടന്ന തെരഞ്ഞെടുപ്പിൽ രക്ഷിതാക്കളുടെ പ്രതിനിധികളായി വിജയിച്ച പി.പി. നിതീഷ് കുമാർ, പി.ടി. കെ. ഷമീർ , കൃഷ്ണേന്ദു, സയിദ് അഹമദ് സൽമാൻ, ആര്‍. ദാമോദര്‍ കാട്ടി എന്നിവർക്ക്​ പുറമെ എംബസി നാമനിർദേശം ചെയ്യുന്ന മൂന്ന് പേർ, വാദികബീർ, ​ഗ്രൂബ്ര സ്കൂളിൽ നിന്നുള്ള ഈ രണ്ട്​ വീതം പ്രതിനികൾ, ഇന്ത്യൻ മസ്കത്ത്​, ദാർസൈത്ത് എന്നിവിടങ്ങളിൽനിന്ന്​ ഒരാൾ വീതവും, എജ്യുക്കേഷൻ അഡ്വൈസറുമാണ്​ അംഗങ്ങളായി വരുന്നത്​.

ഇവരായിരുന്നു ബി.ഒ.ഡി ചെയർമാനെ തെരഞ്ഞെടുക്കാനായി വോട്ടു ചെയ്​തിരുന്നത്​​. ഇതിൽ എജ്യുക്കേഷൻ അഡ്വൈസർക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല.

Tags:    
News Summary - Syed Ahmed Salman, Chairman, Indian School Board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.