സയിദ് അഹമദ് സൽമാൻ ഇന്ത്യൻ സ്കുൾ ബോർഡ് ചെയർമാൻ
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയുടെ പുതിയ ചെയർമാനായി സയിദ് അഹമദ് സൽമാനെ തെരെഞ്ഞടുത്തു. ആകെയുണ്ടായിരുന്ന 14 വോട്ടിൽ എട്ടുവോട്ട് നേടിയാണ് ഇദ്ദേഹം വിജയിച്ചത്. മത്സര രംഗത്തുണ്ടായിരുന്നു മലയാളിയായ പി.ടി.കെ ഷമീർ ആറുവോട്ടും നേടി. കഴിഞ്ഞ ഭരണസമിതിയിലെ വൈസ് ചെയർമാനായിരുന്നു സൽമാൻ.
ഈപ്രവർത്തന പരിചയവുമയാണ് ഇദ്ദേഹം സ്കൂൾ ബോർഡിന്റെ ഭരണതലപ്പത്തിലേക്ക് വരുന്നത്. 21 ഇന്ത്യൻ സ്‌കൂളുകളെ നിയന്ത്രിക്കുന്ന ഭരണ സമിതിയുടെ കാലാവധി രണ്ട് വർഷമാണ്. ഏപ്രിൽ ഒന്നിന് പുതിയ ഭരണസമതി ചുമതലയേൽക്കും. 15 പേരാണ് സ്‌കൂൾ ബി.ഒ.ഡി അംഗങ്ങളായി ഉണ്ടാകുക.
ജനുവരി 18ന് നടന്ന തെരഞ്ഞെടുപ്പിൽ രക്ഷിതാക്കളുടെ പ്രതിനിധികളായി വിജയിച്ച പി.പി. നിതീഷ് കുമാർ, പി.ടി. കെ. ഷമീർ , കൃഷ്ണേന്ദു, സയിദ് അഹമദ് സൽമാൻ, ആര്‍. ദാമോദര്‍ കാട്ടി എന്നിവർക്ക് പുറമെ എംബസി നാമനിർദേശം ചെയ്യുന്ന മൂന്ന് പേർ, വാദികബീർ, ഗ്രൂബ്ര സ്കൂളിൽ നിന്നുള്ള ഈ രണ്ട് വീതം പ്രതിനികൾ, ഇന്ത്യൻ മസ്കത്ത്, ദാർസൈത്ത് എന്നിവിടങ്ങളിൽനിന്ന് ഒരാൾ വീതവും, എജ്യുക്കേഷൻ അഡ്വൈസറുമാണ് അംഗങ്ങളായി വരുന്നത്.
ഇവരായിരുന്നു ബി.ഒ.ഡി ചെയർമാനെ തെരഞ്ഞെടുക്കാനായി വോട്ടു ചെയ്തിരുന്നത്. ഇതിൽ എജ്യുക്കേഷൻ അഡ്വൈസർക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.