ട്വന്‍റി20: അവസാന മത്സരത്തിൽ ഒമാന് വമ്പൻ തോൽവി; പരമ്പര നഷ്ടം

മസ്കത്ത്: നമീബിയക്കെതിരായ ട്വന്‍റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഒമാന് വമ്പൻ തോൽവി. അമീറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആതിഥേയരെ 62 റൺസിന് പരാജയപ്പെടുത്തി നമീബിയ പരമ്പര സ്വന്തമാക്കി.

ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത നമീബിയ മൂന്ന് വിക്കറ്റിന് 212 റൺസിന്‍റെ കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. വലിയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഒമാന്‍റെ ഇന്നിങ്സ് 18.3 ഓവറിൽ 150 റൺസിൽ അവസാനിച്ചു. നസീം ഖുഷി (49), ആക്വിബ് ഇല്യാസ് (51) എന്നിവരൊഴികെ മറ്റുള്ളവർക്കൊന്നും ഒമാൻ നിരയിൽ തിളങ്ങാനായില്ല. 29 ബാളിൽ 69 റൺസെടുത്ത ക്യാപ്റ്റൻ ഗെർഹാർഡ് ഇറാസ്മസ്, ഓപണർമാരായ ജീൻ പിയറി കോട്സെ (48), മാലാൻ ക്രൂഗർ (45) എന്നിവരുടെ മിന്നുന്ന പ്രകടനമാണ് നമീബിയക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

ആറ് സിക്സും രണ്ടും ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഗെർഹാർഡ് ഇറാസ്മസിന്‍റെ ഇന്നിങ്സ്. ഒമാനുവേണ്ടി ക്യാപ്റ്റൻ ആക്വിബ് ഇല്യാസ് രണ്ടു വിക്കറ്റെടുത്തു. ബറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ നമീബിയ ക്യാപ്റ്റനാണ് കളിയിലെ താരം. അമേരിക്കയിലും വെസ്റ്റൻഡീസിലുമായി നടക്കുന്ന ട്വന്‍റി20 ലോകപ്പിന് മുന്നോടിയായാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സംഘടിപ്പിച്ചത്.

Tags:    
News Summary - T20: Huge defeat for Oman in final match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.