മസ്കത്ത്: യാത്രക്കാരൻ പറഞ്ഞ സ്ഥലത്തെത്തിക്കാതെ അകാരണമായി വഴിമധ്യെ യാത്ര അവസാനിപ്പിക്കുന്ന ടാക്സികൾക്ക് ഇനി പണം നൽകേണ്ടതില്ല. യന്ത്രത്തകരാറ് മൂലമോ ൈഡ്രവറുടെ വ്യക്തിപരമല്ലാത്ത കാരണങ്ങൾ നിമിത്തമോ യാത്ര പാതിവഴിയിൽ നിർത്തേണ്ടി വന്നാൽ യാത്ര ചെയ്തത് വരെയുള്ള നിരക്ക് നൽകണമെന്നും പുതിയ കര ഗതാഗത നിയമപ്രകാരം ഗതാഗത വാർത്താവിനിമയ മന്ത്രാലയം ടാക്സികൾക്കായി പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. ടാക്സി യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യുന്ന നിയമമാണിത്. കരാർ പ്രകാരം യാത്രക്കാരനെ കയറ്റുകയും യാത്രാമധ്യേ പുതിയ ദീർഘദൂര യാത്രക്കാരനെ കാണുേമ്പാൾ വണ്ടിയിലുള്ള ആളെ ഇറക്കിവിടുന്ന നിരവധി സംഭവങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. യാത്രക്കാർക്ക് പ്രയോജനം ചെയ്യുന്ന മറ്റു നിരവധി നിയമങ്ങളും മാർഗനിർദേശത്തിലുണ്ട്.
ജി.സി.സി രാജ്യങ്ങളിൽനിന്ന് ഒമാനിലെത്തുന്ന ടാക്സികൾക്ക് യാത്രക്കാരെ ഒമാനിൽ ഇറക്കാമെങ്കിലും രാജ്യത്തിനകത്തുനിന്ന് യാത്രക്കാരെ കയറ്റാനോ രാജ്യത്തിനകത്ത് മറ്റൊരു പോയൻറിൽ ഇറക്കാനോ അനുവാദമില്ല. ഒരു ഗവർണറേറ്റിൽ റജിസ്റ്റർ ചെയ്ത ടാക്സിക്ക് മറ്റൊരു ഗവർണറേറ്റിലേക്ക് പോവാമെങ്കിലും ചില മാനദണ്ഡങ്ങൾ പാലിക്കണം.
ലൈസൻസ് ഇെല്ലങ്കിൽ ഒരു ഗവർണറേറ്റിലും മറ്റൊരു പ്രവർത്തനത്തിലും ഏർപ്പെടരുത്. തെൻറ ലൈസൻസിൽ പെടാത്ത മറ്റു ഗവർണറേറ്റിൽ യാത്രക്കാരനെ ഇറക്കി തിരിച്ചുവരുേമ്പാൾ യാത്രക്കാരെ കയറ്റരുത്. സർക്കാർ നിശ്ചയിച്ച നിരക്കുകൾ മാത്രമേ ഇൗടാക്കാൻ പാടുള്ളൂ. ടാക്സിയുടെ ഉടമ സ്വദേശി ആയിരിക്കുകയും മൂന്നുവർഷ കാലാവധിയുള്ള ലൈസൻസ് ഉണ്ടായിരിക്കുകയും വേണം.
21- 60 പ്രായമുള്ളവരായിരിക്കണം ഡ്രൈവർമാർ. എന്നാൽ, മെഡിക്കൽ റിപ്പോർട്ട് പ്രകാരം ശാരീരിക ഫിറ്റ്നസ് ഉള്ളവർക്ക് പ്രായപരിധി നീട്ടിനൽകും. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ മദ്യമോ മയക്കുമരുന്നോ മറ്റു ലഹരി വസ്തുക്കേളാ ഉപയോഗിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടയാളാണെങ്കിൽ ടാക്സി ഒാടിക്കാൻ യോഗ്യതയുണ്ടാവില്ല. സ്വകാര്യകമ്പനിയിൽ 600 റിയലിൽ കുടുതൽ മാസ ശമ്പളം കിട്ടുന്നവർക്ക് ടാക്സി ഒാടിക്കാൻ അനുവാദമുണ്ടാവില്ല. ടാക്സി ഡ്രൈവർമാർക്ക് ഒാടിക്കുന്നവർക്ക് റോയൽ ഒമാൻ പൊലീസ് നൽകുന്ന പരിശീലന പരിപാടിയിൽ പെങ്കടുത്തിരിക്കണം. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചിരിക്കണം. വാഹനത്തിൽ പുകവലിക്കാൻ പാടില്ല തുടങ്ങിയ നിയമങ്ങളും പുതിയ ഉത്തരവിലുണ്ട്.
ടാക്സികളിൽ മീറ്റർ സ്ഥാപിക്കണമെന്നും അതിെൻറ കൃത്യത ആറു മാസത്തിലൊരിക്കൽ പരിശോധിച്ച് സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നും നിയമത്തിൽ പറയുന്നു. ട്രാക്കിങ് സംവിധാനവും ടാക്സികളിൽ ഒരുക്കണം. വാഹനത്തിെൻറ നമ്പറും ഡ്രൈവറുടെ വിവരങ്ങളും മുൻ സീറ്റിലും ഡ്രൈവറുടെ സീറ്റിന് പിന്നിലും സ്ഥാപിക്കണമെന്നും നിയമം നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.