ബുറൈമി: ഒമാൻ കായിക മന്ത്രാലയം ബുറൈമിയിൽ ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിച്ചു. ഇന്ത്യ, പാക്കിസ്താൻ, ബംഗ്ലാദേശ്, രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത ടീമുകളാണ് ടൂർണമെൻറിൽ പെങ്കടുത്തത്. പാകിസ്താനെ തോൽപിച്ച് ടീം ഇന്ത്യ ടൂർണമെൻറിൽ ജേതാക്കളായി. പാകിസ്താൻ ഉയർത്തിയ 112 റൺസെന്ന വിജയലക്ഷ്യം ക്യാപ്റ്റൻ അമീർ കല്ലാച്ചിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം 9.1 ഒാവറിൽ മറികടന്നു. ഷബീർ കല്ലാച്ചി മാൻ ഓഫ് ദ മാച്ച് പട്ടവും മാൻ ഓഫ് ദ സീരീസ് പട്ടവും സ്വന്തമാക്കി. മന്ത്രാലയം ബുറൈമി റീജൻ രക്ഷാധികാരി അബ്ദുൽ അസീസ് ട്രോഫികൾ വിതരണം ചെയ്തു. ബുറൈമി കെ.എം.സി.സി സെക്രട്ടറി കരീം വളാഞ്ചേരി വിശിഷ്ടാതിഥിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.