മസ്കത്ത്: മസ്കത്തിൽ നടന്ന ‘അയൺമാൻ 70.3’ ട്രയാത്തലൺ മത്സരങ്ങളിൽ ലക്ഷ്യം കൈവരിച്ച് ടീം ലുലു എക്‌സ്‌ചേഞ്ച്. ലുലു എക്‌സ്‌ചേഞ്ച് ഒമാൻ ജനറൽ മാനേജർ ക്യാപ്റ്റൻ ലതീഷ് വിചിത്രന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ലോകത്തിൽതന്നെ ഏറ്റവും സാഹസിക കായിക ഇനങ്ങളിൽപ്പെട്ട ‘അയൺമാൻ’ മത്സരങ്ങൾ പൂർത്തിയാക്കിയത്. 1.9 കി.മീ നീന്തൽ, 90 കി.മീ സൈക്ലിങ്, 21.1 കി.മീ ഓട്ടം എന്നിങ്ങനെ മൂന്ന് മത്സരങ്ങളാണ് ‘അയൺമാൻ 70.3’ ഉൾപ്പെടുന്നത്. എട്ടര മണിക്കൂർ കൊണ്ട് മൂന്നു ഘട്ടവും പൂർത്തിയാക്കണം. മാത്രമല്ല ഓരോ ഇനം പൂർത്തിയാക്കാനും നിശ്ചിത സമയവുമുണ്ട്. ഇതാണ് ലുലു ടീം വിജയകരമായി മറികടന്നത്.
1.9 കിലോമീറ്റർ നീന്തലിൽ നിരെൻ ഫിലിപ്പ് വിജകരമായി എത്തിയപ്പോൾ 90 കിലോമീറ്റർ സൈക്ലിങ്ങിൽ ലതീഷ് വിചിത്രനും 21.1 കിലോമീറ്റർ ദൈർഘ്യമുള്ള ഓട്ടത്തിൽ വേണുഗോപാലും നിശ്ചിത സമയത്തിനുള്ളിൽ ലക്ഷ്യം കണ്ടു.
വെല്ലുവിളി നിറഞ്ഞ ‘അയൺമാൻ 70.3’ൽ വിജയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ടീം ക്യാപ്റ്റൻ ലതീഷ് വിചിത്രൻ പറഞ്ഞു. ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെങ്കിലും പരിശ്രമവും നിശ്ചയദാർഢ്യവും വിജയത്തിലെത്തിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ജോലിസ്ഥലത്ത് ആരോഗ്യകരവും സജീവവുമായ ജീവിതശൈലി വളർത്തിയെടുക്കാൻ ലുലു എക്‌സ്‌ചേഞ്ച് നൽകുന്ന പ്രാധാന്യത്തെ സൂചിപ്പിക്കുന്നതാണ് അയൺമാനിലെ ലുലു ടീമിന്‍റെ പങ്കാളിത്തമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.