മസ്കത്ത്: തേജ് ചുഴലിക്കാറ്റ് നാശംവിതച്ച യമന്‍ കൈത്താങ്ങുമായി ഒമാൻ. അവശ്യവസ്തുക്കളും ഭക്ഷണങ്ങളുമടങ്ങിയ 20ഓളം ട്രക്കുകൾ യമനിലെ അൽ മഹ്റ ഗവർണറേറ്റിലെ പ്രാദേശിക അധികാരികൾക്ക് കൈമാറിയതായി ഒമാൻ ചാരിറ്റബ്ൾ ഓർഗനൈസേഷൻ (ഒ.സി.ഒ) പ്രസ്താവനയിൽ പറഞ്ഞു. അൽമഹ്റ ഗവർണറേറ്റിലെ ഹുസ്വൈൻ, അൽ ഗയ്ദ ഡിസ്ട്രിക്ടുകളിലാണ് തേജ് കനത്ത നാശം വിതച്ചത്.
ദുരിതാശ്വാസ പരിപാടിയുടെ ചട്ടക്കൂടിനുള്ളിൽ അവശ്യസാധനങ്ങൾ യമനിലേക്ക് കൊണ്ടുപോകുന്നത് തുടരുകയാണെന്ന് ഒ.സി.ഒ അറിയിച്ചു. സഹായം നൽകാൻ ആഗ്രഹിക്കുന്നവർക്ക് ബാങ്ക് മസ്കത്ത് അക്കൗണ്ട് നമ്പർ 0423010700010017, ബാങ്ക് ദോഫാർ 01040609090001, ബാങ്ക് നിസ്വ 00122200222001 അല്ലെങ്കിൽ www.donate.om വഴി അയക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.