ഒമാനിൽ വ​രും ​ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല ഉ​യ​രും

മ​സ്ക​ത്ത്​: രാ​ജ്യ​ത്ത്​ അ​ടു​ത്ത ര​ണ്ട്​ ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല കു​തി​ച്ചു​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ഉ​ച്ച​ക്ക്​ മ​രു​ഭൂ​മി​യി​ലും തു​റ​സ്സാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലും ചൂ​ട്​ അ​മ്പ​ത് ഡി​ഗ്രി സെ​ൽ​ഷ്യ​സ്​​വ​രെ എ​ത്തി​യേ​ക്കും.

സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ട് ഏ​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം ഒ​മാ​നി​ലു​ള്ള​വ​രോ​ട് നി​ർ​ദേ​ശി​ച്ചു.ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സു​ൽ​ത്താ​നേ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല ഹം​റ അ​ൽ ദു​റു​വി​ൽ 47.4 ഡി​ഗ്രി സെ​ൽ​ഷ്യ​സും അ​ൽ സു​നീ​ന​യി​ൽ 46.8 ഉം ​ഫ​ഹു​ദി​ൽ 46.6 ഉം ​ആ​ണ്. 

Tags:    
News Summary - Temperatures to rise in Oman on coming days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.