മസ്കത്ത്: ദുകം പ്രത്യേക സാമ്പത്തികമേഖല (സെസാദ്), യുനൈറ്റഡ് ഫിഷിന്റെയും സീപ്രൈഡിന്റെയും സംയുക്ത സംരംഭമായ ബ്ലൂ ഫീഡ്സ് കമ്പനിയുമായി ദുകമിലെ സോണിൽ ആദ്യത്തെ അക്വാഫീഡ് ഉൽപാദന യൂനിറ്റ് സ്ഥാപിക്കുന്നതിനുള്ള ഭൂമി പാട്ടക്കരാറിൽ ഒപ്പുവെച്ചു.
60,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലായിരിക്കും യൂനിറ്റ് ഒരുക്കുക. സെസാദിന്റെ ആക്ടിങ് സി.ഇ.ഒ അഹമ്മദ് ബിൻ അലി അകാക്കും ബ്ലൂ ഫീഡ്സ് കമ്പനി എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് അമീനുമാണ് കരാറിൽ ഒപ്പുവെച്ചത്.
20 മില്യൺ ഡോളറിന്റെ പദ്ധതി മത്സ്യബന്ധന തുറമുഖത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഫിഷറീസ് ആൻഡ് ഫുഡ് ഇൻഡസ്ട്രീസ് സോണിൽ സ്ഥാപിക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 60,000 മെട്രിക് ടൺ ചെമ്മീനും മത്സ്യത്തീറ്റയും ഉൽപാദിപ്പിക്കും. ഭാവിയിൽ ഇത് വികസിപ്പിക്കാൻ കഴിയും.
രാജ്യത്തിന്റെ മത്സ്യസമ്പത്തിൽനിന്ന് പരമാവധി വിളവ് നേടി, മത്സ്യ ഉൽപന്നങ്ങളുടെ മൂല്യവർധിത ശൃംഖല പ്രാദേശികവത്കരിച്ചും മത്സ്യ-മാംസവും എണ്ണയും ഉൽപാദിപ്പിച്ചും ഭക്ഷ്യസുരക്ഷ കൈവരിക്കാനുള്ള സർക്കാറിന്റെ ശ്രമങ്ങളെ ഈ പദ്ധതി പിന്തുണക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.