മസ്കത്ത്: കടുത്ത വേനലിനുശേഷം അന്തരീക്ഷം തണുക്കാൻ തുടങ്ങിയതോടെ ജനങ്ങൾ വിവിധ ഇനം വിനോദങ്ങളിൽ സജീവമായി. നീണ്ടകാലമായി ഇടവിട്ടു വന്ന ലോക്ഡൗണും മറ്റു വിലക്കുകളും കാരണം നിലച്ചുപോയ നിരവധി ഇനം വിനോദങ്ങളാണ് പുനരാരംഭിച്ചത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ട്രക്കിങ്. കഴിഞ്ഞ ദിവസങ്ങളിലും വാരാന്ത്യത്തിലുമായി നിരവധി പേരാണ് മല കയറാനും മലകളുടെയും വാദികളുടെയും സൗന്ദര്യം ആസ്വദിക്കാനും ഒമാെൻറ വിവിധ ഭാഗങ്ങളിലെത്തിയത്. പാറക്കെട്ടുകൾക്കിടയിലൂടെയും ദുർഘടമായ മലപ്പാതകളിലൂടെയും അതിസാഹസിക യാത്ര നടത്തുന്നതിൽ ആവേശം കണ്ടെത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. കുടുംബങ്ങൾെക്കാപ്പം മലകയറ്റം നടത്തുന്നവരും നിരവധിയാണ്. മലകയറ്റം പൊതുവെ ആരോഗ്യത്തിന് നല്ലതും മാനസിേകാല്ലാസം ലഭിക്കുന്നതുമായതിനാലാണ് പൊതുജനങ്ങളിൽ ഇതിന് സ്വീകാര്യത വർധിപ്പിക്കുന്നത്. ഒമാനിലെ പല സ്ഥലങ്ങളും മലകയറ്റത്തിനും നടത്തത്തിനും ഏറെ അനുയോജ്യമാണ്. മറ്റു രാജ്യങ്ങളിൽ അധികമൊന്നുമില്ലാത്ത പ്രത്യേകതകൾ ഒമാനിലെ മലകൾക്കും താഴ്വാരങ്ങൾക്കുമുണ്ട്. ചെങ്കുത്തായ മലകളുണ്ടെങ്കിലും ഇവ ഉറച്ചവയായതിനാലും ചരിഞ്ഞ് സ്ഥിതിചെയ്യുന്നതിനാലും മലകയറ്റത്തിന് അനുേയാജ്യമാണ്. ഇവിടങ്ങളിലെ സുരക്ഷിതത്വവും അധികം പാറകൾ ഇല്ലാത്തതും ട്രക്കിങ്ങുകാർക്ക് അനുഗ്രഹമാണ്. കോവിഡ് മഹാമാരിയിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതോടെ ട്രക്കിങ് കൂടുതൽ സജീവമായതായാണ് ഇൗ മേഖലകളിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
പല ഗ്രൂപ്പുകളും അവരോടൊപ്പം ട്രക്കിങ്ങിന് േപാകുന്നവർക്ക് പ്രത്യേകം രജിസ്റ്റർ സൂക്ഷിക്കുന്നുണ്ട്. രണ്ട് ഡോസ് വാക്സിനേഷൻ നടത്തിയവരെ മാത്രമാണ് ഇത്തരം ഗ്രൂപ്പുകൾ കൂടെ കൊണ്ടുേപാവുന്നത്. കോവിഡ് കാരണം നീണ്ട കാലമായി ട്രക്കിങ് മുടങ്ങിയിരിക്കുകയായിരുന്നുവെന്ന് ഒരു ട്രക്കിങ് പ്രേമി പറഞ്ഞു. ഇൗ വർഷം എല്ലാവരും വാക്സിൽ എടുത്തുകഴിഞ്ഞു. അതിനാൽ പർവതങ്ങളിലേക്ക് തിരിച്ചുപോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. കാലാവസ്ഥ അനുകൂലമായേതാടെ കാര്യങ്ങൾ സാധാരണ ഗതിയിലാവുകയാണെന്നും ഇപ്പോൾ ഒാരോ വാരാന്ത്യത്തിലും പത്തു പേരെ ട്രക്കിങ്ങിന് കൊണ്ടുപോവാറുണ്ടെന്നും മത്രയിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്വദേശി പറഞ്ഞു. മസ്കത്തിൽ ട്രക്കിങ്ങിന് പറ്റിയ നിരവധി മേഖലകളുണ്ട്. ചിലർ റിയാം പാർക്കിെൻറ വഴിലൂടെയും ട്രക്കിങ് നടത്താറുണ്ട്. ചിലർ റിയാം പാർക്കിൽ നിന്ന് മസ്കത്തിലേക്കും മറ്റ് ചിലർ സൂഖിലേക്കുമാണ് പോവുന്നത്. ഇത് ആരംഭക്കാർക്ക് ഏറെ അനുയോജ്യമാണ്. സിദാബിനും വാദികബീറിനും ഇടയിലുള്ള ട്രക്കിങ് കുറച്ച് പ്രയാസം നിറഞ്ഞതാണ്. ഖന്തബ്, യിതി, ജബൽ ശംസ് എന്നിവിടങ്ങളിലും മികച്ച ട്രക്കിങ് മേഖലകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.