മസ്കത്ത്: പൊള്ളലേറ്റു മരിച്ച തമിഴ്നാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം അൽ അംറാത് ഖബർസ്ഥാനിൽ ഖബറടക്കി. അസ്ഹറുദ്ദീൻ അബ്ദുൽ ആജസാജ് (22) ദിവസങ്ങൾക്ക് മുമ്പ് പൊള്ളലേറ്റ് മരിച്ചത്. നാലു മാസങ്ങൾക്കു മുമ്പാണ് ഇദ്ദേഹം ഒമാനിലേക്ക് വന്നത്.
വർഷങ്ങളായി ഒമാനി വീടുകളിൽ ജോലി ചെയ്യുന്ന മാതാവിന്റെ കൂടെയായിരുന്നു താമസം. ഇവർ ജോലിക്കുപോയ സമയത്താണ് റൂമിൽനിന്ന് പൊള്ളലേൽക്കുന്നത്. 95 ശതമാനം പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഖബറടക്കമുള്ള നടപടിക്രമങ്ങൾക്ക് മസ്കത്ത് കെ.എം.സി.സി നേതാവ് അഷ്റഫ് നാദാപുരം, റൂവി കെ.എം.സി.സി ഭാരവാഹികളായ റഫീഖ് ശ്രീകണഠപുരം, മുഹമ്മദ് വാണിമേൽ, അബ്ദുല്ല, ഹാഷിം ഫൈസി, അൽ അംറാത് കെ.എം.സി.സി നേതാക്കളായ റഷീദ് പുറക്കാട്, യാസിർ നാദാപുരം, ഷാഫി കടന്നപ്പള്ളി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.