ഒമാനിൽ മരിച്ച മലപ്പുറം സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

മസ്കത്ത്​: ഒമാനിൽ മരിച്ച മലപ്പുറം സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മലപ്പുറം നന്നംമുക്ക് സ്വദേശിനി പെരുമ്പാൽ പാത്തുണ്ണിക്കുട്ടി (68) ആണ്​ ഒമാൻ ബർക്കയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​. ഭർത്താവ് മുഹമ്മദ്. മക്കൾ: അബ്ബാസ് (മുസന്ന), സഫിയ, നാസർ, അമീർ, സക്കീർ. മരുമക്കൾ: സൽ‍മ, സജീന, ഷാനിബ, അമീറ, അബു.

റോയൽ ഒമാൻ പൊലീസും ഇന്ത്യൻ എംബസിയും ആയി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങളും മസ്കത്ത്​ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലം, തർമത് കെ.എം.സി.സി പ്രസിഡന്റ് ലുഖ്മാൻ എന്നിവരുടെ നേതൃത്വത്തിൽ മുസന്ന, തർമത് കെ.എം.സി.സി പ്രവർത്തകർ പൂർത്തിയാക്കി. മൃതദേഹം തിങ്കളാഴ്ച രാത്രി രണ്ടരക്കുള്ള ഒമാൻ എയർ വിമാനത്തിൽ നാട്ടിലേക്ക് അയച്ചു.

Tags:    
News Summary - The body of Malappuram woman who died in Oman was brought home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.