മസ്കത്ത്: മലയാളികളടക്കമുള്ള പ്രവാസികർക്ക് ആശ്വാസമായി സീബ് സെന്റർ മാർക്കറ്റിലെ വിദേശികളുടെ കടകൾ തുറന്നു പ്രവർത്തിക്കാൻ നഗരസഭ അനുമതി നൽകി. രണ്ടുദിവസം അടച്ചിട്ട കടകൾ കഴിഞ്ഞദിവസം മുതൽ തുറന്നുപ്രവർത്തിച്ചു തുടങ്ങി. ആറുമാസം മുമ്പായിരുന്നു സെന്റർ മാർക്കറ്റിലെ കടകളിൽ നഗരസഭ നോട്ടീസ് നൽകിയത്. 2022 ജനുവരി ഒന്നുമുതൽ വിദേശികളെ ജോലിചെയ്യാൻ അനുവദിക്കില്ല എന്നും പൂർണമായും സ്വദേശികളെ മാത്രമായി സെന്റർ മാർക്കറ്റിൽ വിന്യസിക്കുകയാണെന്നുമായിരുന്നു നോട്ടീസ്. നിയമത്തിൽ ഇളവുണ്ടാകുമെന്നും തൊഴിൽ നഷ്ടപ്പെടില്ല എന്നും ഇവിടത്തെ കച്ചവടക്കാർ കരുതിയിരുന്നു. എന്നാൽ, ഡിസംബർ അവസാനം നിയമം നടപ്പാക്കിയതോട തൊഴിലാളികളും കടയുടമകളും പ്രയാസത്തിലായി.നിരവധി സ്വദേശികളാണ് സീബ് സെന്റർ മാർക്കറ്റിൽ വിദേശികൾ അനുഭവിക്കുന്ന പ്രയാസം ട്വിറ്ററിലും മറ്റു സോഷ്യൽ ഫ്ലാറ്റ് ഫോമുകളിലും പങ്കുവെച്ചത്.
അതുകൊണ്ടുതന്നെയാണ് പെെട്ടന്ന് അധികൃതരുടെ ശ്രദ്ധ കിട്ടാനും പരിഹാരം കാണാനും നിമിത്തമായതെന്നും ഇവിടത്തെ തൊഴിലാളികളും കടയുടമകളും പറഞ്ഞു. ഇതിനിടെ രണ്ടു മൂന്നു ചെറിയ കച്ചവട സ്ഥാപനങ്ങൾ ഇനിയും തുറക്കാൻ കഴിഞ്ഞിട്ടില്ല. തൊഴിലാളിയും കടയുടമയും ഒരാൾ മാത്രമായ കടകളാണിത്. പുതിയ നിയമത്തിൽ ഒരാളുടെ അധിക ശമ്പളം നൽകാൻ കഴിയാത്തതാണ് ഇവർക്ക് തടസ്സമായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.