മത്ര: വ്രതവിശുദ്ധിയുടെ പരിമളം പരത്തി വിരുന്നെത്തുന്ന റമദാനെ സ്വീകരിക്കാന്‍ വിശ്വാസിസമൂഹം ഒരുങ്ങി. കോവിഡ് പശ്ചാത്തലത്തിൽ ആരാധനകർമങ്ങള്‍ക്ക് പള്ളിവാതിലുകള്‍ ഈ വര്‍ഷവും തുറക്കില്ലെന്ന നിരാശയിലാണ് എല്ലാവരും. കോവിഡിെൻറ ആരംഭ കാലമായതിനാല്‍ കഴിഞ്ഞവര്‍ഷം എല്ലാ ആരാധനാലയങ്ങളും പൂട്ടിയിട്ടത് വേദനിക്കുന്ന ഓർമകളായി അവശേഷിക്കുന്നു. എന്നാല്‍, ഈ വര്‍ഷത്തെ റമദാനിലെങ്കിലും അവസ്ഥകളൊക്കെ മാറി സാധാരണനില കൈവരിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു.
പ്രതീക്ഷക്ക് നിറം പകര്‍ന്ന് വലുപ്പവും സൗകര്യങ്ങളുമുള്ള പള്ളികളില്‍ ആരാധനകള്‍ പുനരാരംഭിച്ചു. പക്ഷേ, കോവിഡ് വകഭേദത്തിെൻറ രണ്ടാംവരവും രോഗവ്യാപന വര്‍ധനയുമൊക്കെ കാരണം കഴിഞ്ഞ വര്‍ഷത്തെ അവസ്ഥയിലേക്കുതന്നെ കാര്യങ്ങളെത്തി.റമദാനിലെ തറാവീഹ് നമസ്കാരം അടക്കമുള്ള ആരാധനകർമങ്ങള്‍ ഈ വര്‍ഷവും പള്ളികളില്‍ അസാധ്യമാണ്. അതേസമയം, സമയനിയന്ത്രണങ്ങളോടെ സഞ്ചാര സ്വാതന്ത്ര്യവും കച്ചവട സ്ഥാപനങ്ങള്‍ തുറന്ന് പ്രവർത്തനം നടത്താനുമുള്ള അനുമതിയുമുള്ളത് ആശ്വാസകരമാണ്. കഴിഞ്ഞ വര്‍ഷം പൂർണമായി അടഞ്ഞുകിടന്നതിനാല്‍ നഷ്ടമായ സീസൺ കച്ചവടത്തെ തിരിച്ചുപിടിക്കാന്‍ പൂർണമായും സാധിക്കില്ലെങ്കിലും ഭാഗികമായി പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. പക്ഷേ, റമദാന് കാലത്ത് സ്വദേശികള്‍ കാര്യമായി പുറത്തിറങ്ങാറുള്ളത് രാത്രികാലങ്ങളിലാണ് എന്നതാണ് പതിവ്. നോമ്പ് തുറന്ന് അൽപം വിശ്രമിച്ച ശേഷം രാവേറെ ചെല്ലുന്നത് വരെ സൂഖുകളിലും മാളുകളിലും കറങ്ങി നടന്ന് പര്‍ച്ചേഴ്സ് ചെയ്യുകയും സമയം ചെലവഴിക്കുകയും ചെയ്യുന്ന ശൈലി ഈ വര്‍ഷവും മുടങ്ങും. ഒമ്പതുമണിക്ക് സ്ഥാപനങ്ങള്‍ അടക്കേണ്ടതിനാല്‍ രാത്രികാല കച്ചവടത്തെ പഴയ പോലെ ഉപയോഗപ്പെടുത്താന്‍ സാധിക്കില്ലെന്നത് വ്യാപാര മേഖലക്ക് പ്രതിസന്ധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.