മസ്കത്ത്: ആഹ്ലാദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകർന്ന് ഒമാനിലെ പ്രവാസി സമൂഹം ക്രിസ്മസ് ആഘോഷിച്ചു. മസ്കത്ത്, സലാല, സുഹാർ തുടങ്ങി വിവിധ ഇടങ്ങളിലെ ദേവാലയങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിന് വിശ്വാസികളാണ് പ്രത്യേക പ്രാർഥനക്കും കുർബാനക്കുമായെത്തിയത്. ഒമാനിലെ എല്ലാ ദേവാലയങ്ങളിലും ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചയുമായി പ്രത്യേക ജനന ശ്രുശ്രൂഷകൾ നടന്നു.
മസ്കത്തടക്കമുള്ള വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ പാതിരാ കുർബാനയും അനുബന്ധ പ്രാർഥനകളും സംഘടിപ്പിച്ചു. വിവിധ ഭാഷകളിലായി പാതിരാ കുർബാനയും അനുബന്ധ ചടങ്ങുകളും ഉണ്ടായിരുന്നു. വിവിധ ക്രിസ്ത്യൻ സഭകളുടെ ആഭിമുഖ്യത്തിൽ സലാലയിലും വിപുലമായ ക്രിസ്മസ് ആഘോഷം നടന്നു.
ദാരീസിലെ ചർച്ച് സമുച്ചയത്തിലെ വിവിധ ദേവാലയങ്ങളിൽ പാതിര ശുശ്രൂഷകളും നടന്നു. സെന്റ് ജോൺസ് യാക്കോബായ സിറിയൻ ഓർത്തോഡോക്സ് ചർച്ചിൽ നടന്ന ശുശ്രൂഷകൾക്ക് ഫാദർ ടിനു സ്കറിയ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.