മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

മസ്കത്ത്​: ദീര്‍ഘകാലം മസ്‌കത്തില്‍ പ്രവാസിയായിരുന്ന കണ്ണൂര്‍ വളക്കൈ സ്വദേശി അബ്ദുല്ല സഖാഫി (51) നിര്യാതനായി. മസ്‌കത്തിലെ ഗാലയില്‍ കോഫി ഷോപ്പ് ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ നടത്തിയിരുന്ന ഇദ്ദേഹം അര്‍ബുദ ബാധിതനായി രണ്ട് വര്‍ഷം മുമ്പാണ് ചികിത്സാവശ്യാര്‍ഥം നാട്ടിലേക്ക് മടങ്ങിയത്. പിതാവ്​: പരേതനായ മൊയ്തീന്‍ ഹാജി. മാതാവ്​: ഖദിജ. ഭാര്യ: സുമയ്യ. മക്കള്‍: നാജിയ. ശമ്മാസ്. സഹോദരങ്ങള്‍: അബ്ദുല്‍ സത്താര്‍, നൂറുദ്ദീന്‍ ബാഖവി, നസീര്‍, നസീമ.

Tags:    
News Summary - The former expatriate passed away in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.