സുഹാർ: ക്രിസ്മസിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. പ്രവാസലോകവും അലങ്കാരങ്ങളും മറ്റും ഒരുക്കി തിരുപ്പിറവിയുടെ ഒാർമ പുതുക്കാൻ കാത്തിരിക്കുകയാണ്. വമ്പൻ ക്രിസ്മസ് ട്രീ ഒരുക്കിയാണ് സുഹാർ ഒയാസിസ് മാൾ തിരുപ്പിറവിയെ വരവേൽക്കാൻ ഒരുങ്ങിനിൽക്കുന്നത്. മാളിൽ പ്രവേശിക്കുന്ന ഇടത്തുതന്നെയാണ് കൂറ്റൻ ട്രീ ഒരുക്കിയത്. 14 അടിയാണ് ട്രീയുടെ ഉയരം.
മൂന്നു ദിവസംകൊണ്ടാണ് ഇതിെൻറ പണി പൂർത്തിയായത്. നക്ഷത്രങ്ങളും അലങ്കാര വിളക്കുകളുംകൊണ്ട് തീർത്ത മരത്തിെൻറ അടുത്തുനിന്ന് ഫോട്ടോ എടുക്കാനും സൗകര്യമുണ്ട്. കോവിഡ് പ്രോട്ടോകോളിൽ ഇളവ് ലഭിച്ചതിനാൽ നിരവധി കുട്ടികളും രക്ഷിതാക്കളുടെ കൂടെ എത്തുന്നുണ്ട്. മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും ക്രിസ്മസ് ഉൽപന്നങ്ങൾക്ക് പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്. സാന്താക്ലോസിെൻറയും മറ്റും വസ്ത്രങ്ങളും രോമത്താടികളും വാദ്യോപകരണങ്ങളും വിൽപനക്ക് നിരത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ നക്ഷത്രവിളക്കുകൾക്കും പുൽക്കൂട്നി ർമിക്കാനുള്ള സാമഗ്രികൾക്കും ആവശ്യക്കാർ എത്തുമെന്നാണ് പ്രതീക്ഷയെന്ന് കച്ചവടക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.