മസ്കത്ത്: ഗൾഫ് മാധ്യമം ഒമാനിലെ വായനക്കാർക്കായി ഒരുക്കുന്ന െഎ.പി.എൽ മെഗാ ക്വിസിന് മികച്ച പ്രതികരണം. നിരവധി പേരാണ് ക്വിസ് മത്സരത്തിൽ എൻട്രികൾ അയച്ചത്. ക്വിസിെൻറ ആദ്യ രണ്ട് ദിവസത്തെ വിജയികളെ പ്രഖ്യാപിച്ചു. ആദ്യ ദിവസം സുഹൈലും രണ്ടാമത്തെ ദിവസം സജിത സുനിലുമാണ് ജേതാവായത്. ഇവർക്ക് പ്രതിദിനസമ്മാനമായി ഇലക്ട്രോണിക്സ് ഉപകരണ രംഗത്തെ പ്രമുഖ സ്ഥാപനമായ ജീപാസ് നൽകുന്ന സ്റ്റെയിൻലെസ് സ്റ്റീൽ ഇലക്ട്രിക് കെറ്റിലും വാബിൻസ് നൽകുന്ന െഎ.പി.എൽ ബ്രാൻഡഡ് സെറാമിക് കപ്പും നൽകും.
നവംബർ 10 വരെ ഗൾഫ് മാധ്യമം ഇ-പേപ്പറിലും വെബ്സൈറ്റിലൂടെയുമാണ് ക്വിസിൽ പെങ്കടുക്കാൻ കഴിയുക. ഒാരോ ദിവസവും ഒാരോ ചോദ്യം വീതമാണ് ഉണ്ടാവുക. ദിവസവും രാത്രി 12 മണി വരെ അതത് ദിവസത്തെ മത്സരത്തിൽ പെങ്കടുക്കാനാകും. ഒമാനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ അൽ ജദീദ് എക്സ്ചേഞ്ച് ആണ് മെഗാ ക്വിസിെൻറ മുഖ്യ പ്രായോജകർ.
മെഗാ സമ്മാനമായ സാംസങ് എ11 മൊബൈൽ ഫോൺ അൽ ജദീദ് എക്സ്ചേഞ്ച് ആണ് സ്പോൺസർ ചെയ്യുന്നത്. ഒമാനിലുള്ളവർക്ക് മാത്രമാണ് മത്സരത്തിൽ പെങ്കടുക്കാൻ കഴിയുക. www.madhyamam.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.