മസ്കത്ത്: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ചൂട് ശക്തമായി. വരാന്ത്യത്തിൽ പൊടിക്കാറ്റിനും ചൂടുകൂടാനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചൂടുകൂടുന്നതോടെ അന്തരീക്ഷം ഈർപ്പം നിറഞ്ഞതാകാനും സാധ്യതയുണ്ട്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ 47 ഡിഗ്രി വരെ ചൂട് ഉണ്ടാകാനാണ് സാധ്യത. ഫഹൂദിലാണ് കൂടുതൽ ചൂടുണ്ടാകുക. സീബ് വിലായത്തിൽ 32 മുതൽ 44 വരെയും സലാലയിൽ 26 മുതൽ 32 വരെയും സെൽഷ്യസ് ചൂടുണ്ടാകും.
ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനില ജബൽ ശംസിലാണ്. ഇവിടെ 17 ഡിഗ്രി സെൽഷ്യസ് ചൂടാണ് നിലവിലുള്ളത്.മിക്ക ഗവർണറേറ്റുകളിലും തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും എന്നാൽ ഹജർ പർവത നിരകളിൽ വൈകുന്നേരങ്ങളിൽ മേഘാവൃതമാകാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നു.
അറേബ്യൻ കടലിെൻറ തീര പ്രദേശങ്ങളിൽ രാത്രി അവസാനത്തിലും അതിരാവിലെയും മേഘാവൃതമാകുമെന്നും അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലെ മരുഭൂപ്രദേശങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.